പാമ്പ് പിടുത്തക്കാരൻ മലമാൻ ഇറിച്ചിയുമായി പിടിയിലായി; മുജീബ് റഹ്മാൻ കാട്ടിറച്ചി വിൽപന നടത്തുന്ന പ്രധാനി

പാമ്പ് പിടുത്തക്കാരൻ മലമാൻ ഇറിച്ചിയുമായി പിടിയിലായി; മുജീബ് റഹ്മാൻ കാട്ടിറച്ചി വിൽപന നടത്തുന്ന പ്രധാനി

നിലമ്പൂര്‍: മലമാന്റെ ഇറച്ചിയുമായി ഒരാള്‍ നിലമ്പൂര്‍ വനം വിജിലന്‍സിന്റെ പിടിയില്‍. വഴിക്കടവ് പൂവത്തിപൊയില്‍ സ്വദേശി പിലാത്തൊടിക മുജീബ് റഹ്‌മാന്‍ (44) ആണ് എട്ട് കിലോ മലമാന്റെ ഇറച്ചിയുമായി പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ച ഇറച്ചി വില്‍പ്പനക്കായി കാറില്‍ കൊണ്ടുപോകുന്നതിനിടെയാണ് പിടിയിലായത്. കാറും പിടിച്ചെടുത്തു. കോഴിക്കോട് വനം വിജിലന്‍സ് ഡിഎഫ്ഒക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ വനം വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി വിജേഷ്‌കുമാര്‍, റിസര്‍വ് ഫോഴ്‌സ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.

കാട്ടിറച്ചി വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളിലൊരാളാണ് മുജീബ് റഹ്‌മാന്‍. മുമ്പ് വനം വകുപ്പിന്റെ പാമ്പ് പിടിത്തക്കാരനായിരുന്ന മുജീബ് റഹ്‌മാന്‍ അപകടകരമായ രീതിയില്‍ പാമ്പുകളെ പ്രദര്‍ശിപ്പിക്കുകയും വീട്ടില്‍ സൂക്ഷിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാമ്പ് പിടിക്കുന്നതിനുള്ള ഇയാളുടെ ലൈസന്‍സ് വനംവകുപ്പ് റദ്ദാക്കിയിരുന്നു.

നിലമ്പൂര്‍ വനം വിജിലന്‍സ് റേഞ്ച് ഓഫീസര്‍ വി. ബിജേഷ് കുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സി.കെ. വിനോദ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ എന്‍.പി. പ്രദീപ് കുമാര്‍, സി.അനില്‍കുമാര്‍, പി വിബിന്‍, എന്‍ സത്യരാജ്, നിലമ്പൂര്‍ റിസര്‍വ് ഫോഴ്‌സ് ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ വി രാജേഷ്, ബിഒഎഫ്മാരായ ടി എസ് അമൃതരാജ്, ആതിര കൃതിവാസന്‍ എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി. മന്‍സൂര്‍ എന്നയാളാണ് തനിക്ക് ഇറച്ചി നല്‍കിയതെന്ന് മുജീബ് റഹ്‌മാന്‍ മൊഴി നല്‍കിയിട്ടുണ്ട്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി പ്രതിയെയും തൊണ്ടിമുതലുകളും ഇറച്ചിയും വഴിക്കടവ് റേഞ്ച് ഓഫീസര്‍ പി ഷെരീഫിന് കൈമാറും.

വിദ്യാർഥികൾക്കിടയിലെ കത്തിക്കുത്ത്; ഭീഷണി പോസ്റ്റിട്ട വിദ്യാർഥികൾക്കെതിരെ നടപടി

 

Sharing is caring!