വിദ്യാഭ്യാസ-ആരോഗ്യ-ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി മലപ്പുറം നഗരസഭ ബജറ്റ്

വിദ്യാഭ്യാസ-ആരോഗ്യ-ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി മലപ്പുറം നഗരസഭ ബജറ്റ്

മലപ്പുറം: നാംമ്പ്രാണി തടയണയും കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയവും ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് മലപ്പുറം നഗരസഭ ബജറ്റ്. വിദ്യാഭ്യാസ-ആരോഗ്യ-ക്ഷേമ പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കുന്ന ബജറ്റാണ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ കൊന്നോല ഫൗസിയ കുഞ്ഞിപ്പു അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അവതരിപ്പിച്ച ബജറ്റില്‍ നവീന പദ്ധതികള്‍ പ്രഖ്യാപിച്ചതിനൊപ്പം തന്നെ നഗരസഭയുടെ പല വന്‍കിട പദ്ധതികളുടെ പൂര്‍ത്തീകരണവും ലക്ഷ്യമിടുന്നു.

നാംമ്പ്രാണി തടയണ നിര്‍മ്മാണം, മലപ്പുറം കോട്ടപ്പടി മാര്‍ക്കറ്റ് സമുച്ചയം എന്നിവ കൂടാതെ ഷെല്‍ട്ടര്‍ ഹോം, ഷീ-സ്റ്റേ, ബയോ മൈനിങ് പദ്ധതി സമര്‍പ്പണം, അഞ്ചീനിക്കുളം പൂര്‍ത്തീകരണം, 64 അഗണവാടികളെ എ.സി. സൗകര്യമുള്ള സ്മാര്‍ട്ട് അംഗനവാടികളാക്കി മാറ്റുക, മുട്ടിപ്പടി സെന്‍ട്രല്‍ ഹൈടെക് മോഡല്‍ സ്‌കൂള്‍ ഉദ്ഘാടനം, നഗരസഭ ഹൈടെക് പകല്‍വീട് നിര്‍മാണം എന്നിവയും ഇക്കൊല്ലം ലക്ഷ്യമിടുന്നു.

നഗരസഭയിലെ മുഴുവന്‍ ജനങ്ങളെയും ഇ-ഹെല്‍ത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പ്തിലെ ഓട്ടോ തൊഴിലാളികള്‍ക്കായി ചങ്ക്‌സ് ഓട്ടോ ഇന്‍ഷുറന്‍സ് പദ്ധതി, ആശാ വര്‍ക്കര്‍മാര്‍ക്ക് 2500 രൂപ വരുമാനം, അപകട ഇന്‍ഷുറന്‍സ് എന്നിവയക്കായും തുക വിലിയിരുത്തിയിട്ടുണ്ട്. നാലും ഏഴും ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ‘അരുത് നൊമ്പരം’ പദ്ധതി, വയോജനങ്ങള്‍ക്ക് ‘ഗോള്‍ഡന്‍ ഏജ് ഗോള്‍ഡന്‍ വൈബ്’ പദ്ധതി, നിറപുഞ്ചിരി കൃത്രിമ പല്ല് പദ്ധതി എന്നിവ ഉള്‍പ്പെടുന്നു. ബാലസഭ ക്ലബുകള്‍ക്ക് കളിയുപകരണങ്ങള്‍ നല്‍കുക, സമ്പൂര്‍ണ ലഹരിവിമുക്ത പദ്ധതി നടപ്പിലാക്കുക, വിവിധ മേഖലയിലുള്ള തൊഴിലാളികള്‍ക്ക് അപകട ഇന്‍ഷുറന്‍സ് ലഭ്യമാക്കുക, വയോജനങ്ങള്‍ക്ക് പോഷകാഹാര കിറ്റുകള്‍ വിതരണം ചെയ്യുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കായിക പരിശീലനം നല്‍കുക എന്നിവയുമാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മറ്റ് ശ്രദ്ധേയമായ പദ്ധതികള്‍.

ജമ്മുവിൽ സൈനികനായ മലപ്പുറത്തുകാരനും ഭാര്യയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ

ഇതിന് പുറമേ കേന്ദ്ര പദ്ധതി/മറ്റ് വരുമാന സ്‌ത്രോതസുകള്‍ വഴി നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ക്കും ബജറ്റ് രൂപം നല്‍കിയിട്ടുണ്ട്. മലപ്പുറം അര്‍ബന്‍ മൊബിലിറ്റി ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ഹബ്ബിന് 20 കോടി രൂപ, സിവില്‍ സ്റ്റേഷന്‍ സമീപത്തെ പ്രദേശങ്ങളിലെ സമഗ്ര മാലിന്യ സംസ്‌ക്കരണ ഡ്രെയിനേജ് പദ്ധതിക്ക് 16.66 കോടി രൂപ എന്നിവയും ബജറ്റില്‍ പ്രഖ്യാപിച്ചു. ഇതിന് പുറമേ മോഡേണ്‍ ക്രിമറ്റോറിയം, പാണക്കാട് അര്‍ബന്‍ ഹെല്‍ത്ത് സെന്ററിന് സ്വന്തം കെട്ടിടം, റോഡ് ഓവര്‍ ബ്രിഡ്ജുകള്‍, സിറ്റി ബ്യൂട്ടിഫിക്കേഷന്‍, മേല്‍മുറി ജിഎംയുപി സ്‌കൂളിന് സ്വന്തം സ്ഥലവും കെട്ടിടവും, മേല്‍മുറി പാണക്കാട് വില്ലേജില്‍ ഫുട്‌ബോള്‍ ഗ്രൗണ്ട് എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്.

താലൂക്ക് ആശുപത്രി, സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രി എന്നിവയുടെ കെട്ടിട നിര്‍മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്. തൊഴില്‍രഹിതരായ യുവതീ യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ജോബ് ഫെയര്‍ നടത്താനും ബജറ്റില്‍ തുക അനുവദിച്ചിട്ടുണ്ട്.

മലപ്പുറത്തെ ഈ ഡെപ്യൂട്ടി കലക്ടർ ഇനി ഐ എ എസുകാരൻ

52.88 കോടി രൂപ ചെലവും, 66.21 കോടി രൂപ വരവും കണക്കാക്കുന്ന ബജറ്റാണ് നഗരസഭ ചെയര്‍മാന്‍ മുജീബ് കാടേരിയുടേയും മെംബര്‍മാരുടേയും സാനിധ്യത്തില്‍ അവതരിപ്പിച്ചത്.

Sharing is caring!