വിദ്യാർഥികൾക്കിടയിലെ കത്തിക്കുത്ത്; ഭീഷണി പോസ്റ്റിട്ട വിദ്യാർഥികൾക്കെതിരെ നടപടി

വിദ്യാർഥികൾക്കിടയിലെ കത്തിക്കുത്ത്; ഭീഷണി പോസ്റ്റിട്ട വിദ്യാർഥികൾക്കെതിരെ നടപടി

പെരിന്തല്‍മണ്ണ: താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കത്തിക്കുത്തുമായി ബന്ധപ്പെട്ട് ഇന്‍സ്റ്റാഗ്രാമില്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ സ്പര്‍ധ ഉളവാക്കുന്ന പോസ്റ്റിട്ട മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി. കത്തിക്കുത്ത് സംഭവത്തെത്തുടര്‍ന്ന് കേസെടുത്ത പെരിന്തല്‍മണ്ണ പോലീസ് മൂന്ന് കുട്ടികളെ 13 ദിവസത്തേക്ക് കോഴിക്കോട് വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് പാര്‍പ്പിച്ചിരുന്നു.

ഇതിനെ തുടര്‍ന്ന് ഇന്‍സ്റ്റാഗ്രാമില്‍ സ്‌കൂള്‍ കുട്ടികള്‍ക്കിടയില്‍ സ്പര്‍ധ ഉണ്ടാക്കുന്ന വിധത്തില്‍ പോസ്റ്റിട്ടതിനാണ് അതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരേ പെരിന്തല്‍മണ്ണ പോലീസ് നടപടി സ്വീകരിച്ചത്. കുട്ടികള്‍ക്കെതിരെ സോഷ്യല്‍ ബാക്ക് ഗ്രൗണ്ട് റിപ്പോര്‍ട്ട് തയാറാക്കി ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ സമര്‍പ്പിച്ചു. ഈ മൂന്ന് വിദ്യാര്‍ഥികളില്‍ നിന്ന് ഫോണുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.

ഇത്തരം പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് പെരിന്തല്‍മണ്ണ സിഐ സുമേഷ് സുധാകരന്‍ അറിയിച്ചു.

ജമ്മുവിൽ സൈനികനായ മലപ്പുറത്തുകാരനും ഭാര്യയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ

Sharing is caring!