ജമ്മുവിൽ സൈനികനായ മലപ്പുറത്തുകാരനും ഭാര്യയും വിഷം അകത്തുചെന്ന് മരിച്ച നിലയിൽ
തിരൂരങ്ങാടി: പറമ്പിൽ പീടിക ഇരുമ്പൻകുടുക്ക് സ്വദേശിയായ സൈനികനും ഭാര്യയും വിഷം അകത്തു ചെന്ന് മരിച്ച നിലയിൽ. പാലപ്പെട്ടിപ്പാറ സ്വദേശി പള്ളിക്കര ബാലകൃഷ്ണന്റെ മകൻ നിധീഷ് (30), ഭാര്യ കണ്ണൂർ പിണറായി സ്വദേശിനി റിൻഷ (24) എന്നിവരാണ് വിഷം ഉള്ളിൽ ചെന്നു ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയവേ മരിച്ചത്.
ജമ്മുവിൽ സൈനികനായി സേവനമനുഷ്ഠിച്ചു വരികയായിരുന്ന നിധീഷ് കഴിഞ്ഞ ജനുവരിയിലാണ് അവസാനമായി നാട്ടിൽ വന്നു മടങ്ങിയത്. ഇവർ താമസിച്ചിരുന്ന ആർമി ക്വാട്ടേഴ്സിൽ വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സൈനിക ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്ന നിധീഷിൻ്റെ ഭാര്യ റിൻഷ (24) കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ഇവരുടെ മൃതദേഹം ബുധനാഴ്ച്ച പുലർച്ചെ ഒരു മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ബന്ധുക്കൾ ഏറ്റു വാങ്ങിയത്.
ഇന്ന് ഉച്ചയോടെ നിധീഷും മരണപ്പെട്ടതായുള്ള വിവരം ബന്ധുക്കൾക്ക് ലഭിക്കുകയായിരുന്നു. നിധീഷിന്റെ അമ്മ : ശാന്ത. സഹോദരങ്ങൾ: സുർജിത്ത്, അഭിജിത്ത്.
കുറുനരിയുടെ മാംസം വേവിച്ച് കഴിച്ച കേസിൽ മലപ്പുറത്തെ കാപ്പ കേസ് പ്രതി അറസ്റ്റിൽ
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




