സ്‌കൂട്ടറില്‍ കാറിടിച്ച് വഴിക്കടവിലെ വ്യാപാരി മരിച്ചു

സ്‌കൂട്ടറില്‍ കാറിടിച്ച് വഴിക്കടവിലെ വ്യാപാരി മരിച്ചു

വഴിക്കടവ്: സ്‌കൂട്ടറില്‍ കാറിടിച്ച് വ്യാപാരി മരിച്ചു. കമ്പളക്കല്ല് പുളിക്കലങ്ങാടിയിലെ പലചരക്ക് വ്യാപാരി കല്‍പ്പാരി ഹംസ(87) യാണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെ പുളിക്കലങ്ങാടിയില്‍ വച്ചാണ് അപകടമുണ്ടായത്. ഉടന്‍ നിലമ്പൂരിലും അരീക്കോട് സ്വകാര്യ അശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്്റ്റ്‌മോര്‍ട്ടത്തിനായി സൂക്ഷിച്ചിരിക്കുകയാണ്. കദീജയാണ് ഭാര്യ. മക്കള്‍: റഫീഖ്, ആരിഫ, ഹഫീഫ, ആഷിഫ.

വൈദ്യുതി ലൈന്‍ പുന:സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; എടക്കരയിൽ കരാര്‍ തൊഴിലാളി മരിച്ചു

Sharing is caring!