വൈദ്യുതി ലൈന്‍ പുന:സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റു; എടക്കരയിൽ കരാര്‍ തൊഴിലാളി മരിച്ചു
എടക്കര: വേനല്‍ മഴയെത്തുടര്‍ന്നുണ്ടായ കാറ്റില്‍ പൊട്ടിവീണ വൈദ്യുതി ലൈന്‍ പുന:സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് കെഎസ്ഇബി കരാര്‍ തൊഴിലാളി മരിച്ചു. വഴിക്കടവ് കമ്പളക്കല്ല് മുക്കിലപള്ളി അറബി കോളനി കവണഞ്ചേരി നാസര്‍ (30) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം മരുത മേഖലയില്‍ വേനല്‍ മഴയിലും ശക്തമായ കാറ്റിലും വ്യാപകമായ തോതില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിവീണിരുന്നു. മണല്‍പ്പാടം ഭാഗത്ത് പൊട്ടിവീണ ലൈന്‍ നന്നാക്കുന്നതിനിടെയാണ് നാസറിന് വൈദ്യുതഘാതമേറ്റത്. ഉടന്‍ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപേകുമ്പോഴാണ് മരണം സംഭവിച്ചത്.
ലൈനിലെ ഫ്യൂസുകളും ജമ്പറുകളും ഊരി മാറ്റിയ ശേഷമായിരുന്നു പ്രവൃത്തി നടത്തിയിരുന്നത്. ജനറേറ്ററുകളില്‍ നിന്നോ ഇന്‍വെര്‍ട്ടറുകളില്‍ നിന്നോ ലൈനിലേക്കുണ്ടായ വൈദ്യുതി പ്രവാഹമായിരിക്കാം അപകട കാരണമെന്ന് കരുതുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: റുക്സാന. മക്കള്‍: ഐഷ ഫാത്തിമ, നസ ഫാത്തിമ.
3 വയസുകാരിയെ പീഡിപ്പിച്ച 43കാരന് 63 വർഷം കഠിന തടവ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




