കുറുനരിയുടെ മാംസം വേവിച്ച് കഴിച്ച കേസിൽ മലപ്പുറത്തെ കാപ്പ കേസ് പ്രതി അറസ്റ്റിൽ

കുറുനരിയുടെ മാംസം വേവിച്ച് കഴിച്ച കേസിൽ മലപ്പുറത്തെ കാപ്പ കേസ് പ്രതി അറസ്റ്റിൽ

വണ്ടൂര്‍: നായാട്ട് കേസില്‍ കാപ്പ പ്രതി അറസ്റ്റില്‍. വീട്ടില്‍ നിന്ന് കുറുനരിയുടെ ഇറച്ചിയും, വേവിച്ച കാട്ടുപന്നിയുടെ ഇറച്ചിയും, എയര്‍ ഗണ്ണും കണ്ടെത്തി. തിരുവാലി പഴയ പഞ്ചായത്ത് പടിയിലെ കൊടിയം കുന്നേല്‍ വീട്ടില്‍ ബിനോയി (54) യെ ആണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍, നിലമ്പൂര്‍ ഡി.എഫ്.ഒ ധനിക് ലാലിന്റ് നേതൃത്വത്തില്‍ കഴിഞ്ഞദിവസം രാത്രി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ വേവിച്ചതും പൊതികളിലാക്കിയതുമായ അഞ്ച് കിലോ കുറുനരിയുടെ ഇറച്ചി, കുറുനരിയുടെ തല, പാകം ചെയ്ത കാട്ടുപന്നിയുടെ ഇറച്ചി, ഒരു എയര്‍ ഗണ്‍, ഇറച്ചി പാകം ചെയ്യാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ എന്നിവയും കണ്ടെടുത്തു.

മുന്‍ കാപ്പ കേസ് പ്രതി കൂടിയാണ് ഇയാള്‍. എടവണ്ണ, മഞ്ചേരി പോലീസ് സ്റ്റേഷനുകളിലും മഞ്ചേരി, നിലമ്പൂര്‍ എക്‌സൈസ് റേഞ്ചുകളിലുമായി നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍. വന്യജീവി വേട്ടയാടിയതിന് ഇയാള്‍ക്കെതിരെ വനം വകുപ്പ് കേസെടുത്തു. ബിനോയിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കി.

3 വയസുകാരിയെ പീഡിപ്പിച്ച 43കാരന് 63 വർഷം കഠിന തടവ്

 

Sharing is caring!