3 വയസുകാരിയെ പീഡിപ്പിച്ച 43കാരന് 63 വർഷം കഠിന തടവ്
പെരിന്തല്‍മണ്ണ: മൂന്നര വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 43 വയസ്സുകാരനായ പ്രതിയെ വിവിധ വകുപ്പുകളിലായി 63 വര്‍ഷം കഠിന തടവനുഭവിക്കുന്നതിനും 65,000 രൂപ പിഴയടക്കുന്നതിനും ശിക്ഷിച്ചു. പിഴയടച്ചില്ലെങ്കില്‍ 5 വര്‍ഷവും 3 മാസവും അധിക കഠിന തടവ് അനുഭവിക്കുകയും വേണം. കളത്തിലക്കര, കുന്നമ്പള്ളി, വെളുത്തപറമ്പില്‍ ഹൗസില്‍ ഫൈസല്‍ ബാബുവിനെയാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജ് എസ് സൂരജ് ശിക്ഷിച്ചത്.
മൂന്നര വയസ്സുമാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ടി.വി കാണിച്ചു തരാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 2018 ഒക്ടോബര്‍ 10ന് പ്രതിയുടെ ക്വാര്‍ട്ടേഴ്‌സിലേക്ക് എടുത്തു കൊണ്ട് പോയി ലൈംഗികാതിക്രമത്തിന് ഇടയാക്കി എന്നാണ് കേസ്. മേലാറ്റൂര്‍ പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സപ്‌ന പി പരമേശ്വരത് ഹാജരായി. പ്രോസിക്യൂഷന്‍ ഭാഗം തെളിവിലേക്കായി 8 സാക്ഷികളെ വിസ്തരിച്ചു. 17 രേഖകള്‍ ഹാജരാക്കി. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.
ഒരേ സൂചികൊണ്ട് ലഹരി ഉപയോഗം, വളാഞ്ചേരിയിൽ 10 പേർക്ക് എച്ച്ഐവി പോസിറ്റീവ്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




