മാധ്യമപ്രവര്‍ത്തകര്‍ക്ക് ശുചിത്വമിഷന്‍ ശില്‍പശാല സംഘടിപ്പിച്ചു
മലപ്പുറം: മാലിന്യമുക്തം നവകേരളം ജനകീയ കാമ്പയിനിന്റെ ഭാഗമായി മലപ്പുറം പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ ജില്ലാ ആസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ശുചിത്വമിഷന്‍ ശില്‍പശാല സംഘടിപ്പിച്ചു. ജില്ലയെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യത്തോടെ നടത്തിയ ശില്‍പശാലയില്‍ നിലവിലെ പ്രതിസന്ധികളും പരിഹാരങ്ങളും ചര്‍ച്ചയായി.
ശില്പശാല പി.ഉബൈദുള്ള എംഎല്‍എ ഉദ്ഘാടനം ചെയ്തു. ശുചിത്വമിഷന്‍ ജോയിന്റ് ഡയരക്ടര്‍ വി.കെ.മുരളി അധ്യക്ഷതവഹിച്ചു. അസി.ഡയരക്ടര്‍ പി.ബി.ഷാജു, മലപ്പുറം പ്രസ്സ്‌ക്ലബ്ബ് സെക്രട്ടറി വി.പി.നിസാര്‍ അസി.കോ ഓര്‍ഡിനേറ്റര്‍ ടി.എസ്.അഖിലേഷ്,അസി.കോ ഓര്‍ഡിനേറ്റര്‍ ആര്‍.ജി.രാഖി, ആര്‍പി ഇ.ഫസല്‍ പ്രസംഗിച്ചു.
പൊന്നാനിയിൽ കടക്കാരന് നേരെ കത്തിവീശി ലഹരിസംഘം; പണം ചോദിച്ചത് പ്രകോപനം
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




