നാട്ടിലെ ലഹരി വിരുദ്ധ പ്രവർത്തകർക്കെതിരെ പരാതി നൽകിയ അറബി അസീസ് ലഹരിക്കേസിൽ പിടിയിൽ

നാട്ടിലെ ലഹരി വിരുദ്ധ പ്രവർത്തകർക്കെതിരെ പരാതി നൽകിയ അറബി അസീസ് ലഹരിക്കേസിൽ പിടിയിൽ

അരീക്കോട്: നിരോധിത എം ഡി എം എ കടത്തുകയായിരുന്ന രണ്ട്പേര് അരീക്കോട് പോലീസ് അറസ്റ്റ് ചെയ്തു. പത്തനാപുരം പള്ളിപ്പടി തേക്കിൻ ചുവട്ടിൽ എം ഡി എം എയുമായി ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്കചാലിൽ അസീസ് എന്ന അറബി അസീസ്, എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ ബാബു എന്നിവരെയാണ് 196 ഗ്രാം എം ഡി എം എയുമായി അരീക്കോട് പോലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. ഇവ കടത്താന്‍ ശ്രമിച്ച രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിൽ എടുത്തു.

ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എം ഡി എം എ ചില്ലറയായി കൈമാറാൻ ഒരുങ്ങുന്ന സമയത്താണ് വില്പനക്കാരനെയും വാങ്ങിക്കാൻ വന്നവനെയും പോലീസ് പിടികൂടുന്നത്. ദിവസങ്ങളായി അറബി അസീസിനെ പിന്നാലെയായിരുന്നു ഡാൻസ് ടീം. എം ഡി എം ഐയുമായി എത്തുന്ന രഹസ്യ വിവരമറിഞ്ഞ പോലീസ് പ്രദേശത്ത് വലവീശി കാത്തിരിക്കുകയായിരുന്നു. വാഹനത്തിൽ വരുന്ന അറബി അസീസിനെ വാഹനം വിലങ്ങിട്ട് നിർത്തി പരിശോധന നടത്തുകയായിരുന്നു. ഇയാൾ നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് അരീക്കോട് പോലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസ്സം നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ നാട്ടുകാർക്കെതിരെ സദാചാര പോലീസ് ആരോപിച്ച് അറബി അസീസ് അരീക്കോട് പോലീസിൽ ഫോണിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ലഹരി വില്പന നടത്താൻ നാട്ടുകാർ തടസ്സമായതാണ് ഇയാൾ പ്രകോപിതനാക്കിയത്. അതിന്ന് പിന്നാലെയാണ് ആക്ഷേപം ഉന്നയിച്ച വ്യക്തിയെ മാരക ലഹരി മരുന്നുമായി പിടികൂടാൻ കഴിഞ്ഞ ആശ്വാസത്തിലാണ് അരീക്കോട് പോലീസ്. പ്രതികളെ കുറിച്ച് കൂടുതല്‍ അന്വേഷിച്ച് വരികയാണ് പോലീസ്. എം ഡി എം എ വരുന്ന വഴിയും വില്‍ക്കുന്ന മേഖലയും സൂക്ഷമമായി പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ ചെറുത്ത് നില്‍പ്പിനെ വകവെക്കാതെയാണ് പോലീസ് സംഘം ഇവരെ പിടികൂടി അറസ്റ്റ് ചെയ്തത്.

പൊന്നാനിയിൽ കടക്കാരന് നേരെ കത്തിവീശി ലഹരിസംഘം; പണം ചോദിച്ചത് പ്രകോപനം

ഏറനാട് തഹസിൽദാർ എം മുകുന്ദന്റെ സാന്നിധ്യത്തിലാണ് ദേഹ പരിശോധന നടത്തിയത്. പ്രതികളെ മഞ്ചേരി കോടതിയില്‍ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Sharing is caring!