റമളാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിനൊരുങ്ങി മഅ്ദിൻ അക്കാദമി
മലപ്പുറം: ലൈലതുല്‍ ഖദര്‍ പ്രതീക്ഷിക്കപ്പെടുന്ന ഇന്ന് മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിലേക്ക് സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി വിശ്വാസികള്‍ ഒഴുകും. പ്രാര്‍ഥനാ സമ്മേളനത്തില്‍ സംബന്ധിക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ഇന്നലെത്തന്നെ മഅദിന്‍ കാമ്പസില്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.
പ്രാര്‍ഥനാ സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അറിയിച്ചു. പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകളിലും പരിസരത്തെ ഓഡിറ്റോറിയങ്ങളിലും സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. നോമ്പ്തുറ-അത്താഴ-മുത്താഴ സൗകര്യവുമുണ്ടാകും. സ്ത്രീകള്‍ക്ക് പ്രത്യേക സജ്ജീകരണങ്ങളുണ്ട്. രാവിലെ 10 ന് ഖത്മുല്‍ ഖുര്‍ആന്‍, ഉച്ചക്ക് 1 ന് അസ്മാഉല്‍ ബദര്‍ മജ്ലിസ്, വൈകുന്നേരം 4 ന് അസ്മാഉല്‍ ഹുസ്നാ റാതീബ് എന്നിവ നടക്കും. ഒരു ലക്ഷം പേര്‍ പങ്കെടുക്കുന്ന മെഗാ ഇഫ്ത്വാര്‍ സംഗമവും നടക്കും.
തറാവീഹ് അടക്കമുള്ള നിസ്‌കാരങ്ങള്‍ മഅദിന്‍ ഗ്രാന്റ് മസ്ജിദ്, മഅദിന്‍ ഓള്‍ഡ് മസ്ജിദ്, ഓഡിറ്റോറിയങ്ങള്‍ എന്നിവയില്‍ നടക്കും. തസ്ബീഹ് നിസ്‌കാരം, അവ്വാബീന്‍ നിസ്‌കാരം, വിത്‌റ് നിസ്‌കാരങ്ങളും നടക്കും.
രാത്രി 9 മണിക്ക് പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്ലിയാര്‍ അദ്ധ്യക്ഷത വഹിക്കും. മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും. സമസ്ത സെക്രട്ടറിമാരായ പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, എസ്.എം.എ സംസ്ഥാന പ്രസിഡന്റ് കെ.കെ അഹ്‌മദ് കുട്ടി മുസ്്ലിയാര്‍ കട്ടിപ്പാറ, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എ.പി അബ്ദുല്‍ ഹകീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീര്‍ അഹ്ദല്‍ എന്നിവര്‍ പ്രസംഗിക്കും. കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം തബറുക് വിതരണോദ്ഘാടനം നടത്തും.
മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു
പുലര്‍ച്ചെ 3 വരെ നീണ്ട് നില്‍ക്കുന്ന പരിപാടിയില്‍ ഖുര്‍ആന്‍ പാരായണം, സ്വലാത്ത്, തഹ്ലീല്‍, തൗബ, പ്രാര്‍ത്ഥന എന്നിവ നടക്കും. പരിപാടിക്ക് എത്തിച്ചേരുന്ന വിശ്വാസികള്‍ക്ക് അത്താഴ വിതരണവും സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യങ്ങളുമുണ്ടാകും.
പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള അറബിക് ഗ്രന്ഥ രചനാ ശില്‍പശാല സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗം വെള്ളയൂര്‍ അബ്ദുല്‍ അസീസ് സഖാഫി, ഏലംകുളം അബ്ദുറഷീദ് സഖാഫി, അബൂബക്കര്‍ അഹ്‌സനി പറപ്പൂര്‍, നൗഫല്‍ ഇര്‍ഫാനി കോടോമ്പുഴ, സ്വാലിഹ് അദനി കുമരംപുത്തൂര്‍, അനസ് അദനി കിഴിശ്ശേരി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. തുടര്‍ന്ന് ആരംഭിച്ച 48 മണിക്കൂര്‍ ഇഅ്തികാഫ് ജല്‍സയില്‍ നൂറ് കണക്കിന് വിശ്വാസികളാണ് പങ്ക് കൊള്ളുന്നത്.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




