പാണ്ടിക്കാട് വെടിവെപ്പിൽ മുഖ്യപ്രതി ഒളിവിൽ; മൂന്ന് പേർകൂടി പിടിയിലായി
പാണ്ടിക്കാട്: പൂരാഘോഷത്തിനിയുണ്ടായ സംഘര്‍ഷത്തിനിടെ യുവാവിന് വെടിയേറ്റ സംഭവത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൊടികപ്പുലം സ്വദേശി വലിയ പീടിയക്കല്‍ മുഹമ്മദ് ഷഹാന്‍(40), കൊടശ്ശേരി സ്വദേശികളായ കറുത്തേടത്ത് സൈദലവി(31), തോട്ടുങ്ങല്‍ ഉമ്മര്‍ കൈഫ് (30) എന്നിവരെയാണ് പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം പത്തായി. അതേസമയം പ്രതികളുടെ എണ്ണം വര്‍ധിച്ച കേസില്‍ വെടിവെച്ചയാള്‍ ഉള്‍പ്പടെ പത്തില്‍ കൂടുതല്‍ പേര്‍ ഒളിവിലാണ്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് കൊറത്തി തൊടിയിലെ പൂരാഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായത്. ചീട്ട് കളിയുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം എയര്‍ ഗണ്‍ ഉപയോഗിച്ചുള്ള വെടിവെപ്പിലാണ് കലാശിച്ചത്. ചെമ്പ്രശ്ശേരി സ്വദേശി വെള്ളേങ്ങര ലുഖ്മാനാണ് വെടിയേറ്റത്. ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെയാണ് ബുധനാഴ്ച്ച പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷം തുടങ്ങിവെച്ച ആളാണ് ഉമ്മര്‍ കൈഫ്. കുരുമുളക് സ്‌പ്രേ പ്രയോഗിച്ചത് സൈദലവിയാണ്. സംഘര്‍ഷത്തില്‍ നേരിട്ട് പങ്കെടുത്തയാളാണ് മുഹമ്മദ് ഷഹാന്‍… വെടിവെച്ച ആള്‍ ഉള്‍പ്പടെ പത്തില്‍ കൂടുതല്‍ പേര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.
സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി. പ്രകാശന്‍, എഎസ്‌ഐ പി.അനൂപ്, ഉദ്യോഗസ്ഥരായ സമീര്‍ കരുവാരക്കുണ്ട്, രജീഷ്, സജിത്ത് തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടി കൂടിയത്.
മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




