നഗരസഭ പരിധിയിലെ മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ്

മലപ്പുറം: നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പ്രദേശത്തെ ഗവൺമെൻ്റ് വനിതാ കോളേജിലെയും, ഗവൺമെൻ്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെയും മുഴുവൻ വിദ്യാർഥിനികൾക്കും മെൻസ്ട്രൽ കപ്പ് വിതരണം നടത്തി. സംസ്ഥാനത്ത് ആദ്യമായാണ് ഒരു തദ്ദേശ സ്വയംഭരണ സ്ഥാപനം ഉന്നത വിദ്യാഭ്യാസ രംഗത്ത് മുഴുവൻ വിദ്യാർത്ഥികൾക്കും ഇത്തരത്തിലുള്ള പദ്ധതി നടപ്പിലാക്കിയത്.
കാലാനുസൃതമായ ഗവൺമെൻ്റ് പദ്ധതികൾ വഴി സാധാരണക്കാർക്ക് ഗുണകരമാകുന്ന പദ്ധതികൾ ഏറ്റെടുക്കുന്നതിൽ മലപ്പുറം നഗരസഭ എന്നും ശ്രദ്ധ പുലർത്താറുണ്ടെന്ന് നഗരസഭ ചെയർമാൻ മുജീബ് കാടേരി പ്രസ്ഥാവിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥിനികൾക്ക് മെൻസ്ട്രൽ കപ്പ് വിതരണം ചെയ്യുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഉൾപ്പെടെയുള്ള മേഖലകൾക്ക് മുന്തിയ പരിഗണനയാണ് നഗരസഭ പദ്ധതികളിൽ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മറിയുമ്മ ശരീഫ് കോണോത്തൊടി അധ്യക്ഷതവഹിച്ചു. വനിത കോളേജ് പ്രിൻസിപ്പൽ ഡോ.മുഹമ്മദ് ജസീർ അടാട്ടിൽ, ഡോ.ജയകൃഷ്ണൻ, ഡോ.റംല ബീഗം, പ്രൊഫസർ റഹീന കെ.കെ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സിപി ആയിഷാബി, കൗൺസിലർമാരായ സി സുരേഷ് മാസ്റ്റർ, കെ.എം വിജയലക്ഷ്മി ടീച്ചർ, ഡോക്ടർ അബി, പ്രമോജ് ജെ.എച്.ഐ, അഡ്വ.ജസീൽ പറമ്പൻ, വനിതാ കോളേജ് യൂണിയൻ ചേർപേഴ്സൺ ഫാത്തിമ റിൻഷിദ, യൂണിയൻ ജനറൽ സെക്രട്ടറി നുലൈമ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]