മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു

മലപ്പുറം സ്വദേശിനി രാമനാട്ടുകരയിൽ വാഹനാപകടത്തില്‍ മരിച്ചു

രാമനാട്ടുകര: വാഹനാപകടത്തില്‍ ആശുപത്രി ജീവനക്കാരി മരിച്ചു. കോഴിക്കോട് ഇഖ്റ ആശുപത്രി ജീവനക്കാരിയായ യൂണിവേഴ്സിറ്റി ദേവതിയാല്‍ പൂവളപ്പില്‍ ബീബി ബിഷാറ (24) ആണ് മരിച്ചത്.സഹോദരൻ ഫജറുല്‍ ഇസ്‍ലാമിന് (26) പരിക്കുണ്ട്.

ഇന്നലെ വൈകീട്ട് ഏഴോടെ രാമനാട്ടുകര മേല്‍പാലത്തിലാണ് അപകടം. സഹോദരനൊപ്പം ഇരുചക്രവാഹനത്തില്‍ ആശുപത്രിയിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. പിന്നില്‍നിന്നും വാഹനം ഇടിച്ചതിനെ തുടർന്ന് മറ്റൊരു വഹണത്തിനിടയിലേക്ക് തെറിച്ചു വീണ ബിഷിറയുടെ ദേഹത്ത് കൂടെ വാഹനം കയറി ഇറങ്ങുകയിരുന്നു.ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സഹോദരൻ ഫജറുൽ ഇസ്ലാമിന് (26) സാരമല്ലത്ത പരിക്കുണ്ട്. മി​ക്ക ദി​വ​സ​ങ്ങ​ളി​ലും സ​ഹോ​ദ​ര​ൻ​ ത​ന്നെ​യാ​യി​രു​ന്നു ബി​ഷാ​റ​യെജോ​ലി​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തും തി​രി​ച്ചു​ കൊ​ണ്ടു​ പോ​യി​രുന്നതും. പി​താ​വ്: പ​രേ​ത​നാ​യ പി.​വി. ഹു​സൈ​ൻ മൗ​ല​വി. മാ​താ​വ്: സു​മ​യ്യ. ഭ​ർത്താവ് മുഹമ്മദ് കോമത്ത്.

ലഹരിക്കേസിൽ പ്രതിയായ ചേലേമ്പ്ര സ്വദേശി വീണ്ടും ലഹരിയുമായി പിടിയിലായി

Sharing is caring!