എടപ്പാളിൽ ബൈക്കിൽ വടിവാളുമായി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകൽ, 3 പേർ അറസ്റ്റിൽ

എടപ്പാളിൽ ബൈക്കിൽ വടിവാളുമായി വിദ്യാർഥിയെ തട്ടിക്കൊണ്ടുപോകൽ, 3 പേർ അറസ്റ്റിൽ

എടപ്പാൾ: എടപ്പാളില്‍ വിദ്യാർഥിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച കേസിൽ പ്രായപൂർത്തിയാകാത്ത ആളടക്കം മൂന്ന് പേർ അറസ്റ്റിൽ. മദ്യലഹരിയിലെത്തിയ സംഘമാണ് വടിവാള്‍ കാണിച്ച് ഭീഷണിപ്പെടുത്തി വിദ്യാർഥിയെ ബൈക്കില്‍ കയറ്റി കൊണ്ടുപോവുകയും മർദിക്കുകയും ചെയ്തത്. പൊന്നാനി സ്വദേശി മുബഷിര്‍ (19), മുഹമദ് യാസിര്‍(18) എന്നിവരും 17 വയസുകാരനുമാണ് പൊലീസ് പിടിയിലായത്. കുറ്റിപ്പാല സ്വദേശിയായ പതിനേഴുകാരനാണ് മര്‍ദനമേറ്റത്.

അക്രമമേറ്റ കുട്ടിയടക്കം നാലുപേർ അക്രമി സംഘം മദ്യപിക്കുന്നിടത്തേക്ക് അബദ്ധത്തിൽ എത്തുകയായിരുന്നു. ഇവരെ കണ്ട് മറ്റ് മൂന്ന് കുട്ടികൾ ഓടിപ്പോവുകയും ഒരു കുട്ടി മാത്രം ഇവരുടെ പിടിയിലാവുകയുമായിരുന്നു. ഓടിപ്പോയവർ മടങ്ങിയെത്തിയാലെ പിടിച്ചുവെച്ച കുട്ടിയെ വിടുകയുള്ളുവെന്ന് പറഞ്ഞാണ് അക്രമി സംഘം ഈ കുട്ടിയുമായി ബൈക്കിൽ പുറപ്പെടുന്നത്. വടിവാളുമായി ബൈക്കിൽ ഇവർ യാത്ര നടത്തുന്നത് മറ്റൊരു യാത്രക്കാരൻ ഫോണിൽ പകർത്തുകയായിരുന്നു. ഇതിനിടെ കുട്ടിയെ മർദിക്കുകയും ചെയ്തു. വടിവാൾ കയ്യിൽ പിടിച്ച് വിദ്യാർഥിയെ ബൈക്കിൽ കൊണ്ടുപോകുന്ന ദൃശ്യം ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് പിന്തുടർന്ന് എത്തിയതോടെ വിദ്യാർഥിയെ ഇവർ പൊന്നാനി ഐശ്വര്യ തിയറ്ററിനു സമീപം ഇറക്കി വിട്ട് കടന്നുകളയുകയായിരുന്നു.

പ്രദേശത്തെ ലഹരി സംഘത്തിൽപെട്ടവരാണ് ഇവരെന്നാണ് പൊലീസ് പറയുന്നത്. മുഹമ്മദ് യാസിർ പോലീസിനെ മർദിച്ച കേസിലും പ്രതിയാണെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥൻ ചങ്ങരംകുളം സി ഐ എസ് ഷൈൻ പറഞ്ഞു. തട്ടികൊണ്ട്പോകൽ, ആയുധം നിയമം എന്നീ ജാമ്യം ലഭിക്കാത്ത വകുപ്പ് ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

തിരൂർക്കാട് കുറുക്കന്റെ കടിയേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

Sharing is caring!