തിരൂർക്കാട് കുറുക്കന്റെ കടിയേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

അങ്ങാടിപ്പുറം : കുറുക്കന്റെ കടിയേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു. തിരൂർക്കാട് ഇല്ലത്ത്പറമ്പ് പുഴക്കൽ വേലുവിൻ്റെ മകൾ കാളി(65) ആണ് തിങ്കളാഴ്ച രാവിലെ മരിച്ചത്.
മാർച്ച് എട്ടിന് രാവിലെ തിരൂർക്കാട് ശിവക്ഷേത്രത്തിന് സമീപം വയലിൽ വെച്ചാണ് കുറുക്കൻ കടിച്ച് പരിക്കേൽപ്പിച്ചത്. തിരൂർക്കാട് പുഴക്കൽ വാസുവിൻ്റെ ഭാര്യ ദേവകി (65) യേയും കുറുക്കൻ കടിച്ചിരുന്നു. തൊഴിലുറപ്പ് തൊഴിലാളികളായ ഇരുവരും അങ്ങാടിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളാണ്. ജോലിക്ക് പോകുന്ന സമയത്താണ് കുറുക്കൻ്റെ കടിയേറ്റത്.കാളിയുടെ മുഖത്തും കണ്ണിനും സാരമായി പരുക്കേറ്റിരുന്നു. അരിപ്ര കിണറ്റിങ്ങതൊടി മജീദ്(58) നും കുറുക്കൻ്റെ കടിയേറ്റിരുന്നു.മറ്റു രണ്ട് പേരുടെയും പരിക്ക് ഗുരുതരമായിരുന്നില്ല.
ഗുരതരമായി പരിക്കേറ്റ കാളിയെ മഞ്ചേരി മെഡിക്കൽ കോളേജിൽ നിന്നും വിദഗ്ദ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ഒരാഴ്ച കാലത്തെ ചികിത്സക്ക് ശേഷം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. വീട്ടിൽ തുടർ ചികിസയിൽ കഴിയവെയാണ് കാളിയുടെ മരണം. പേവിഷബാധയാണ് മരണകാരണമെന്ന് സംശയിക്കുന്നു.
മങ്കട പൊലീസ് ഇൻക്വസ്റ്റ് നടത്തി . മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ഷൊർണൂർ ശാന്തിതീരം ശ്മശാനത്തിൽ സംസ്ക്കരിച്ചു.
സമയമായിട്ടും പ്രസംഗം നിറുത്താതെ കെ ടി ജലീൽ, സഭയിൽ പരസ്യമായി ശാസിച്ച് സ്പീക്കർ
പരേതരായ പുഴക്കൽ വേലുവിൻ്റെയും വളളിയുടെ മകളാണ് കാളി. സഹോദരങ്ങൾ: ലീല, സരോജിനി, ഉണ്ണികൃഷ്ണൻ, രാധ, ബാലചന്ദ്രൻ, കൗസല്യ, സുന്ദരൻ.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]