മുണ്ടേരി വനത്തിലെ ആദിവാസി ഊരുകളിലേക്ക് ഇനി യാത്ര എളുപ്പമാകും, മണിമൂളി പാലം തുറന്നു കൊടുത്തു

വഴിക്കടവ്: വഴിക്കടവ്-ചക്കപ്പാടം റോഡിലെ മണിമൂളി പാലം, അപ്രോച്ച് റോഡ് ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിർവഹിച്ചു. പാലേമാട് നഗര സൗന്ദര്യവത്കരണം പൂർത്തീകരിച്ചതിന്റെയും ഇരുട്ടുകുത്തി – പോത്തുകല്ല് പാലം പ്രവൃത്തി ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. 4.6 കോടി ചെലവിൽ 38.50 മീറ്റർ നീളത്തിലാണ് മണിമൂളി പാലം നിർമിച്ചിട്ടുള്ളത്. 2022 ഒക്ടോബറിലാണ് നിർമാണം തുടങ്ങിയത്. പാലത്തിന് 7.50 മീറ്റർ വീതിയുള്ള കാരിയേജ് വേയും 1.50 മീറ്റർ വീതി വരുന്ന ഇരു വശങ്ങളിലുമുള്ള രണ്ട് ഫുട്ട്പാത്തുകളും കുടി ആകെ 11 മീറ്റർ വീതിയാണുള്ളത്. മരുത ഭാഗത്തെ അപ്രോച്ച് റോഡിന് 90 മീറ്റർ നീളവും, വഴിക്കടവ് ഭാഗത്ത് 100 മീറ്റർ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി.സി. സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന സുരക്ഷാ സംവിധാനവും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചാലിയാർ പുഴക്ക് കുറുകെയായാണ് പോത്തുകല്ല് – ഇരുട്ടുകുത്തി പാലം നിർമിക്കുന്നത്. മുണ്ടേരി ഉൾവനത്തിലെ ആദിവാസി നഗറിലേക്ക് പോകാനായാണ് പുതിയ പാലം പ്രധാനമായും നിർമിക്കുന്നത്. മുണ്ടേരി വനത്തിലെ ഇരുട്ടുകുത്തി, വാണിയമ്പുഴ, തിരപ്പൊട്ടി, കുമ്പളപ്പാറ നഗറിലുള്ളവർക്ക് ഇത് ഏറെ ആശ്വാസമാവും. 2021 -22 ബജറ്റിൽ ഉൾപ്പെട്ട പദ്ധതിക്ക് 5.76 കോടിയാണ് വകയിരുത്തിയിട്ടുള്ളത്. 100 മീറ്റർ നീളം വരുന്ന പാലത്ത് അഞ്ച് തൂണുകളുണ്ട്. 4.56 വീതിയുള്ള പാലത്തിൽ 3.75 മീറ്റർ കാരിയേജ് വേയും ഉണ്ട്. കൂടാതെ മുണ്ടേരി ഭാഗത്തേ അപ്രോച്ച് റോഡിന് 290 മീറ്റർ നീളവും ഇരുട്ടുകുത്തി ഭാഗത്ത് 50 മീറ്റർ നീളവുമാണുള്ളത്. പാലത്തിനും അനുബന്ധ റോഡിനും ബി.എം ആൻഡ് ബി.സി. സർഫേസിങ്, റോഡ് സേഫ്റ്റി പ്രവൃത്തികൾ, ബേം കോൺക്രീറ്റ് പ്രവൃത്തികൾ, വാഹന ഗതാഗത സുരക്ഷാ സംവിധാനവും പ്രവൃത്തിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പരിപാടിയിൽ നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി പുഷ്പവല്ലി ടീച്ചർ അധ്യക്ഷയായി. വഴിക്കടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദ്യാരാജൻ, എടക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ. ടി. ജയിംസ്, ജില്ലാ പഞ്ചായത്ത് അംഗം ഷെറോണ റോയ്, വഴിക്കടവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റജി കണ്ടത്തിൽ, പോത്തുകല്ല് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാജി ജോൺ, പോത്തുകല്ല് പഞ്ചായത്ത് അംഗം തങ്ക കൃഷ്ണൻ, നിലമ്പൂർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഏലക്കാടൻ ബാബു, അനിജ സെബാസ്റ്റ്യൻ, മറിയാമ്മ ജോർജ്, സോമൻ പാർലി, വഴിക്കടവ് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അഡ്വ നിമിഷ പി. നാഗ്, മുജീബ് തുറക്കൽ, ബുഷ്റ തെക്കൻ, പോത്തുകല്ല് പഞ്ചായത്ത് അംഗളായ ഷറഫുന്നീസ, ചീഫ് എഞ്ചിനീയർ ഹൈജിൻ ആൽബർട്ട്, സൂപ്രണ്ടിങ് എഞ്ചിനീയർ ഇ.ജി വിശ്വപ്രകാശ്, എക്സി. എൻസിനിയർ സി റിജോ റിന്ന, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.
സാക്ഷാൽ ധോണിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ പി എല്ലിൽ തിളങ്ങി മലപ്പുറത്തെ ഈ യുവ ക്രിക്കറ്റ് താരം
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]