സാക്ഷാൽ ധോണിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ പി എല്ലിൽ തിളങ്ങി മലപ്പുറത്തെ ഈ യുവ ക്രിക്കറ്റ് താരം

സാക്ഷാൽ ധോണിയുടെ അഭിനന്ദനം ഏറ്റുവാങ്ങി ഐ പി എല്ലിൽ തിളങ്ങി മലപ്പുറത്തെ ഈ യുവ ക്രിക്കറ്റ് താരം

പെരിന്തൽമണ്ണ: എടവണ്ണ സ്വദേശി കെ എം ആസിഫിന് പിന്നാലെ ഐ പി എല്ലിൽ തിളങ്ങി മറ്റൊരു മലപ്പുറം താരം കൂടി. പെരിന്തൽമണ്ണയിൽ ഓട്ടോ ഡ്രൈവറായ സുനില്‍ കുമാറിന്‍റേയും വീട്ടമ്മയായ ബിന്ദുവിന്‍റേയും മകൻ വിഘ്നേഷാണ് ഐ പി എല്ലിലെ തന്റെ അരങ്ങേറ്റ മത്സരം തന്നെ അവിസ്മരണീയമാക്കിയത്. മുംബൈ ഇന്ത്യൻസിനായി ഇംപാക്ട് പ്ലെയറായി അരങ്ങേറിയ താരം ചെന്നൈ സൂപ്പർ കിങ്സിനെതിരെ നാല് ഓവറിൽ 32 റൺസ് വിട്ടു നൽകി 3 വിക്കറ്റ് വീഴ്ത്തി.

രോഹിത് ശർമ, സൂര്യകുമാർ യാദവ്, ട്രെന്‍റ് ബോള്‍ട്ട് , തിലക് വർമ എന്നീ സൂപ്പർ താരങ്ങൾക്കൊപ്പം മലപ്പുറത്ത് നിന്നൊരു ക്രിക്കറ്റ് താരം കളിക്കുക എന്നൊരു അപൂർവ്വതയ്ക്കുമാണ് ഇന്നലെ ചെന്നൈ സാക്ഷ്യം വഹിച്ചത്. പെരിന്തല്‍മണ്ണ പിടിഎം ഗവണ്‍മെൻ്റ് കോളേജില്‍ എംഎ ലിറ്ററേച്ചര്‍ വിദ്യാര്‍ഥിയാണ്. നാട്ടിലെ ക്രിക്കറ്റ് പരിശീലകനായ വിജയനാണ് തുടക്കകാലത്ത് പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയത്. പിന്നീട് കേരളത്തിനായി അണ്ടര്‍ 14, 19, 23 ടീമുകളിൽ കളിച്ചു. എന്നാൽ ഇതുവരെയും കേരളത്തിൻ്റെ സീനിയർ ടീമിൽ കളിക്കാനവസരം ലഭിച്ചിട്ടില്ല. അതിന് മുമ്പേ പ്രഥമ കേരള ക്രിക്കറ്റ് ലീഗിലെ പ്രകടനങ്ങളുടെ കരുത്തിൽ മുംബൈ സെലക്ടർമാരുടെ കണ്ണിൽ വിഘ്നേഷും പതിഞ്ഞു.

ക്രിക്കറ്റ് ലീഗില്‍ ആലപ്പി റിപ്പിള്‍സിൻ്റെ താരമായിരുന്നു. ലേലത്തിന് മുമ്പ് വിഘ്‌നേഷിനെ മുംബൈ ഇന്ത്യന്‍സ് ട്രയല്‍സിന് വിളിച്ചിരുന്നു. മൂന്ന് തവണയാണ് വിഘ്നേഷ് പുത്തൂർ ട്രയൽസിനായി മുംബൈയിലേക്ക് വണ്ടി കയറിയത്. മുംബൈ ഇന്ത്യൻസിൻ്റെ ഹെഡ് കോച്ച് മഹേല ജയവർധനെ, ബാറ്റിങ് കോച്ച് കീറൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ തുടങ്ങിയവർക്ക് മുന്നിലായിരുന്നു ട്രയൽസ്. ട്രയൽസിന് ശേഷം നന്നായി ചെയ്തുവെന്ന് പാണ്ഡ്യ തന്നെ നേരിട്ട് വിഘ്നേഷിനെ അറിയിച്ചിരുന്നു. ലേലത്തിന്റെ സാധാരണ ‌സമയത്ത് വിഘ്നേഷിന്റെ പേര് വന്നിരുന്നില്ല. അവസാനം നടന്ന അക്സലറേറ്റഡ് ലേലത്തിലാണ് പെരിന്തൽമണ്ണക്കാരൻ്റെ പേര് മെഗാ ലേലത്തിലേക്ക് വന്നതും നേരത്തെ പദ്ധതിയിട്ട പോലെ മുംബൈ ടീം താരത്തെ സ്വന്തമാക്കിയതും.

ചാരിറ്റി ട്രസ്റ്റിന്റെ വാട്സ്ആപ്പ് ​ഗ്രൂപ്പിൽ നിന്നും പരിചയപ്പെട്ട മധ്യവയസ്കയെ പീഡിപ്പിച്ചു, യുവാവ് അറസ്റ്റിൽ

 

Sharing is caring!