അടിസ്ഥാന വികസനവും അക്കാദമിക് ഉന്നമനവും ലക്ഷ്യമിട്ട് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്
തേഞ്ഞിപ്പലം: വൈവിധ്യവത്കരണവും ആധുനികവത്കരണവും ലക്ഷ്യമിട്ട് പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനും നടപ്പു പദ്ധതികള്‍ വേഗത്തിലാക്കുന്നതിനും തുക നീക്കിവെച്ച് കാലിക്കറ്റ് സര്‍വകലാശാലാ ബജറ്റ്. 721.39 കോടി രൂപ വരവും 752.9 കോടി രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റ് സിന്‍ഡിക്കേറ്റിന്റെ ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റി കണ്‍വീനര്‍ അഡ്വ. പി.കെ. ഖലീമുദ്ധീനാണ് അവതരിപ്പിച്ചത്.
27.25 കോടി രൂപയുടെ പുതിയ പദ്ധതികളില്‍ ആയിരം പേര്‍ക്കിരിക്കാവുന്ന കണ്‍വെന്‍ഷന്‍ സെന്റര്‍, സി.എച്ച്.എം.കെ. ലൈബ്രറിയുടെ നവീകരണം എന്നിവക്ക് 10 കോടി രൂപ വീതം വകയിരുത്തിയിട്ടുണ്ട്. സംഗീതത്തിലെ എല്ലാ ധാരകളെയും ഉള്‍ക്കൊള്ളുന്നതും ആധുനിക സൗകര്യങ്ങളോടു കൂടിയതുമായ മ്യൂസിക് സ്‌കൂള്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി, ചുറ്റുമതില്‍ നിര്‍മാണത്തിന് രണ്ട് കോടി, കാന്റീന്‍ അനുബന്ധസൗകര്യം എന്നിവക്ക് ഒരു കോടി, ഷൂട്ടിങ് റേഞ്ച്, സ്‌കേറ്റിങ് ട്രാക്ക് എന്നിവക്ക് ഒരു കോടി വീതം, ഗോള്‍ഡന്‍ ജൂബിലി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന്റെ സൗന്ദര്യവത്കരണത്തിന് 25 ലക്ഷം എന്നിങ്ങനെയാണ് നീക്കി വെച്ചിട്ടുള്ളത്.
നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പദ്ധതികളില്‍ സര്‍വകലാശാലാ റീജണല്‍ സെന്ററുകളുടെ വികസനത്തിന് നാല് കോടി, അക്കാദമിക് ബ്ലോക്കിന് 10 കോടി, സ്റ്റാഫ്, അധ്യാപക ഫ്ളാറ്റിന് മൂന്ന് കോടി വീതം, മലബാര്‍ കള്‍ച്ചറല്‍ സ്റ്റഡീസ് കേന്ദ്രത്തിന് 10 ലക്ഷം എന്നിവയടക്കം 26.2 കോടി രൂപയാണുള്ളത്.
ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്
ഏഴ് സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, 13 ഡിപ്ലോമ, 25630 യു.ജി., 1505 പി.ജി., രണ്ട് എം.ഫില്‍., 58 പി.എച്ച്.ഡി. എന്നിവയുള്‍പ്പെടെ 27214 ബിരുദങ്ങള്‍ക്ക് സെനറ്റ് അംഗീകാരം നല്‍കി. പബ്ലിക് റിലേഷന്‍സ് മെച്ചപ്പെടുത്തുന്നതിനായി റേഡിയോ സി.യു., സുവേഗ എന്നിവയും പി.ആര്‍. വിങ്ങിന്റെ ഭാഗമാക്കും.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




