മലപ്പുറം നഗരത്തിലെ വെള്ളക്കെട്ട് പ്രദേശമായ ചീനിത്തോടിന് ശാപമോക്ഷമാകുന്നു

മലപ്പുറം നഗരത്തിലെ വെള്ളക്കെട്ട് പ്രദേശമായ ചീനിത്തോടിന് ശാപമോക്ഷമാകുന്നു

മലപ്പുറം: ചീനിത്തോടിന്റെ ദീര്‍ഘകാല സ്വപ്നം പൂവണിയുന്നു. മഴക്കാലത്ത് ജീവിതം ദുസ്സഹമായിരുന്ന പഴയകാല ചീനിത്തോട് ഇനി ഓര്‍മ്മയാകും.

കേന്ദ്രസര്‍ക്കാരിന്റെ നഗരസഞ്ചയം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 75 ലക്ഷം രൂപ ചെലവില്‍ മികച്ച സൗകര്യങ്ങളോടുകൂടി ചീനിത്തോടിന് ഡ്രൈനേജ് നിര്‍മിക്കുന്നത്. വാര്‍ഡ് കൗണ്‍സിലര്‍ സി എച്ച് നൗഷാദിന്റെ നിരന്തരമായ ഇടപെടലുകളാണ് പദ്ധതിയിലെക്കെത്തിച്ചത്. ഇതോടെ പ്രദേശത്തെ വലിയൊരു പ്രശ്‌നത്തിന് പരിഹാരമായി.

പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മലപ്പുറം നഗരസഭ അധ്യക്ഷന്‍ മുജീബ് കാടേരി നിര്‍വഹിച്ചു. സി എച്ച് നൗഷാദ് അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ എഞ്ചിനീയര്‍ ബാബു, നെല്ലിക്കുന്നന്‍ മൂസ, പൂവന്‍തോടി അഷ്‌റഫ്, ഫെബിന്‍, മച്ചിങ്ങല്‍ അഷ്‌റഫ്, സെല്‍വരാജ്, സി എച്ച് സമീര്‍, അജ്മല്‍ സാദിഖ്, ഫിറോസ് കളപാടന്‍, എന്നിവര്‍ പങ്കെടുത്തു.

ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്

 

 

Sharing is caring!