പാണ്ടിക്കാട് എയര്‍ ഗണ്ണില്‍ നിന്നുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരുക്ക്
പാണ്ടിക്കാട് : ചെമ്പ്രശേരി കൊറത്തിത്തൊടിയിലെ കുടുംബ ക്ഷേത്രത്തില്‍ നടന്ന ഉത്സവത്തിനിടെ വെടിവയ്പ്. അപകടത്തില്‍ യുവാവിന്റെ കഴുത്തിന് പരിക്കേറ്റു. ചെമ്പ്രശേരി സ്വദേശി വെള്ളേങ്ങര ലുക്മാന്‍(38) ആണ് പരിക്കേറ്റത്. ഇയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. എയര്‍ഗണില്‍ നിന്നാണ് വെടിയേറ്റതെന്നാണ് നിഗമനം.
വെള്ളിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. ചീട്ടുകളിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ സംഘര്‍ഷമെന്നാണ് വിവരം. അതേ സമയം പ്രദേശത്ത് നേരത്തെ നടന്ന ഉത്സവത്തില്‍ പ്രാദേശികമായി ചേരിതിരിഞ്ഞ് സംഘര്‍ഷമുണ്ടായിരുന്നു.
കൊടശേരിക്കാരും ചെമ്പ്രശേരി ഈസ്റ്റുകാരും ചേരി തിരിഞ്ഞ് സംഘര്‍ഷം അഴിച്ചുവിടുകയായിരുന്നു. ആദ്യം കൈയാങ്കളിയില്‍ തുടങ്ങിയ സംഘര്‍ഷം പിന്നീട് കല്ലേറില്‍ വരെ എത്തിയതായി ദൃക്സാക്ഷികള്‍ പറഞ്ഞു. കല്ലേറില്‍ പ്രദേശത്തെ വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇതിനിടയിലാണ് ലുക്മാന് വെടിയേറ്റത്. പാണ്ടിക്കാട് പോലീസ് അന്വേഷണം ആരംഭിച്ചു.
ഷാബ ഷെരീഫ് വധം, മലപ്പുറം പോലീസ് കേസ് തെളിയിച്ചത് മുടിനാരില്‍ നിന്ന്
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




