‘തഖ്ദീസ് ‘ കാംപസുകളില്‍ എസ്.കെ.എസ്.എസ്.എസ്.എഫ് സംഗമം

മലപ്പുറം: ‘റമദാന് സഹനം,സമര്‍പ്പണം’ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് തഖ്ദീസ് സംഗമത്തിന് തുടക്കമായി. റമദാനിന്റെ ആത്മീയ ചൈതന്യത്തെ ഉദ്ബോധിപ്പിക്കുകയും ലഹരിക്കെതിരേ വിദ്യാര്‍ഥികള്‍ക്കിടയില്‍ ബോധവല്‍ക്കരിക്കുകയും ചെയ്തുകൊണ്ടാണ് കാംപസുകളില്‍ സംഗമങ്ങള്‍ നടക്കുന്നത്.ഇഫ്താര്‍ വിരുന്നോടെ സമാപിക്കും.
മലപ്പുറം ഈസ്റ്റ് ജില്ലാ തല ഉദ്ഘാടനം വെള്ളുവമ്പ്രം അത്താണിക്കല്‍ എം.ഐ.സി ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് യൂനിറ്റ് കാംപസ് വിങ് നേതൃത്വത്തില്‍ നടന്നു. എം.ഐ.സി കാംപസില്‍ നടന്ന പരിപാടി എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കാംപസ് വിങ് ഈസ്റ്റ് ജില്ലാ ചെയര്മാന് സയ്യിദ് ഒ.എം.എസ് അന്‍ഷാദ് തങ്ങള്‍ അധ്യക്ഷനായി.
കാംപസ് വിങ് ജില്ലാ ഇന്‍ചാര്‍ജ് സൈനുദ്ദീന്‍ മാസ്റ്റര്‍ കുഴിമണ്ണ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സംസ്ഥാന ജോ. സെക്രട്ടറി ശമീര്‍ ഫൈസി ഒടമല മുഖ്യാതിഥിയായി.ജില്ലാ ജനറല്‍ സെക്രട്ടറി യൂനുസ് ഫൈസി വെട്ടുപാറ തസ്കിയത്ത് ടോക്ക് നിര്‍വഹിച്ചു. കാംപസ് വിങ് സംസ്ഥാന കണ്‍വീനര്‍ മുഫ് ലിഹ് മുഹമ്മദ് അരിമ്പ്ര,എം.ഐ.സി അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ അലവിക്കുട്ടി മാസ്റ്റര്‍, മോങ്ങം മേഖലാ പ്രസിഡന്റ് ടി.പി അബ്ദുല്‍ വഹാബ് സൗത്ത് തൃപ്പനച്ചി,വര്‍ക്കിങ് സെക്രട്ടറി അബ്ദുറഊഫ് അന്‍വരി പുല്ലാര, എസ്.കെ.എസ്.എസ്.എഫ് കാംപസ് വിങ് എം.ഐ.സി ആര്‍ട്സ് കോളജ് യൂനിറ്റ് പ്രസിഡന്റ് അന്‍ഷാദ് മുണ്ടപ്പലം,കണ്‍വീനര്‍ അമീന് വെള്ളുവമ്പ്രം സംസാരിച്ചു.
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]