പെരിന്തല്‍മണ്ണയിലെ കുത്ത് കേസ് പ്രതികളുടെ താമസം ഷഹബാസ് വധക്കേസ് പ്രതികള്‍ക്കൊപ്പം

പെരിന്തല്‍മണ്ണയിലെ കുത്ത് കേസ് പ്രതികളുടെ താമസം ഷഹബാസ് വധക്കേസ് പ്രതികള്‍ക്കൊപ്പം

പെരിന്തല്‍മണ്ണ: താഴെക്കോട് പിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെള്ളിയാഴ്ച മൂന്ന് സഹപാഠികളെ കുത്തിപരിക്കേല്‍പ്പിച്ചതിന്
പൊലീസ് അറസ്റ്റു ചെയ്ത വിദ്യാര്‍ഥികള്‍ ഷഹബാസ് വധക്കേസിലെ പ്രതികളോടൊപ്പം എസ്എസ്എല്‍സി പരീക്ഷ എഴുതും. കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമിലാണ് പരീക്ഷ എഴുതുക.

14 ദിവസത്തേക്കാണ് മൂന്നു പേരെയും ചില്‍ഡ്രന്‍സ് ഹോമിലേക്ക് റിമാന്‍ഡ് ചെയ്തിട്ടുള്ളത്. എസ് എസ് എല്‍ സി പരീക്ഷ എഴുതുവാനുള്ള അനുവാദം ചില്‍ഡ്രന്‍സ് ഹോം അധികൃതര്‍ അനുവദിച്ചിട്ടുണ്ട്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകളാണ് വിദ്യാര്‍ഥികള്‍ക്കെതിരില്‍ ചുമത്തിയിട്ടുള്ളത്.

വെള്ളിയാഴ്ച എസ്.എസ്.എല്‍.സി പരീക്ഷക്ക് ശേഷമാണ് വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റ് മുട്ടിയത്. മൂന്നുപേര്‍ക്കാണ് സംഭവത്തില്‍ പരുക്കേറ്റത്.സ്‌കൂളിലെ ഇംഗ്ലീഷ് മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ ഒരു വിദ്യാര്‍ഥിയെ നേരത്തെ ടി.സി നല്‍കി പറഞ്ഞയച്ചിരുന്നു. നടപടി നേരിട്ട വിദ്യാര്‍ത്ഥി വിദ്യാഭ്യാസ വകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി പത്താംതരംപരീക്ഷ എഴുതാന്‍ എത്തിയിരുന്നു. പരീക്ഷ എഴുതിയിറങ്ങിയതിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്.

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി

Sharing is caring!