മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി മുഹമ്മദ് ഷഫീഖ് (31), ഫറൂഖ് പെരുമുഖം സ്വദേശി ജാസിൽ അമീൻ (23) എന്നിവരാണ് അറസ്റ്റിലായത്.
ഐക്കരപടി പേങ്ങാടിലെ ഒരു വാടക വീട്ടിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഒറീസയിൽ നിന്ന് കൊണ്ടുവന്ന വീര്യം കൂടിയ കഞ്ചാവിന്റെ മൊത്തവ്യാപരമാണ് ഇവർ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു. മൊത്തവ്യാപാര വിപണിയിൽ 20 ലക്ഷം രൂപ വില മതിക്കുന്ന കഞ്ചാവാണ് പിടികൂടിയത്.. വിപണിയിലെത്തുമ്പോൾ കോടികളുടെ വ്യാപാരമാകുമെന്നാണ് സൂചന. 25 കവറുകളിൽ പാക്ക് ചെയ്ത നിലയിലായിരുന്നു കഞ്ചാവ്.
നാട്ടുകാരെ തെറ്റിധരിപ്പിച്ച് ഹോട്ടൽ മാലിന്യം ശേഖരിക്കുന്നവരാണെന്ന് പറഞ്ഞു വാടക വീട്ടിൽ താമസിച്ചു വരികയായിരുന്നു. ഇവർ പതിവായി താമസസ്ഥലത്ത് പുതിയ ആളുകളെ കൊണ്ടുവന്നിരുന്നതാണ് നാട്ടുകാർക്ക് സംശയത്തിന് ഇടയാക്കിയത്. ഇതേ തുടർന്ന് നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു.
ഡാൻസാഫ് ടീമിന്റെ മിന്നൽ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. അറസ്റ്റ് ചെയ്ത മൂന്ന് പേരെയും കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
ലഹരി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




