കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അസം സ്വദേശിയായ അസീസുര്‍ റഹ്മാനാണ് (38) പാണ്ടിക്കാട് പൊലീസിന്റെ പിടിയിലായത്. പെരുമ്പാവൂരില്‍നിന്ന് കഞ്ചാവ് എത്തിച്ച് ഇയാള്‍ മറ്റ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വില്പന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
നേരത്തെ രണ്ടുതവണ കഞ്ചാവ് കേസില്‍ പിടിയിലായിട്ടുണ്ട്. പാണ്ടിക്കാട് എസ്.ഐ രമേശ്, എ.എസ്.ഐമാരായ ഉണ്ണികൃഷ്ണന്, അനൂപ്, എസ്.സി.പി.ഒമാരായ ഷമീര്‍ കരുവാരകുണ്ട്, ഹാരിസ് ആലുംതറക്കല്, സജീര്‍, മധു അനില്‍, രജീഷ് എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്.
RECENT NEWS
സ്ത്രീത്വത്തെ അപമാനിച്ച സി പി എം തെന്നല പഞ്ചായത്ത് മെംബറെ പുറത്താക്കണം- എ പി അനിൽകുമാർ
മലപ്പുറം: തെന്നല പഞ്ചായത്തിലെ സിപിഎം ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പട്ടെ വ്യക്തിയുമായ സെയ്തലവി മജീദിന്റെ വിദ്വേഷ പ്രസംഗം സ്ത്രീ വിരുദ്ധവും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണെന്ന് കെപിസിസി വർക്കിംഗ് പ്രസിഡൻറ് എ പി [...]




