ബൈക്കിൽ കടത്തുകയായിരുന്നു 1.84 കിലോ കഞ്ചാവ് പിടികൂടി താനൂർ പോലീസ്

തിരൂരങ്ങാടി: തെയ്യാലയില്നിന്ന് 1.8 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. താനൂര്‍ തെയ്യാല ഓമച്ചപ്പുഴ റോഡില്‍ മോട്ടോര്‍ സൈക്കിളില്‍ കടത്തിക്കൊണ്ടുവന്ന 1840 ഗ്രാം കഞ്ചാവുമായി തെയ്യാല വെങ്ങാട്ടമ്പലം സ്വദേശി കുണ്ടില്‍ പരേക്കാട്ട് ഉസ്മാന് (41), കോലാട് പുല്‍പ്പറമ്പ് സ്വദേശി പെരുളില്‍ മുഹമ്മദ് റാഷിദ് (21) എന്നിവരെയാണ് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ആര് വിശ്വനാഥിനു കിട്ടിയ രഹസ്യ വിവരത്തെ തുടര്‍ന്ന് താനൂര്‍ ഡിവൈ.എസ്പി പി പ്രമോദിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് താനൂര്‍ ഇന്‍സ്പെക്ടര്‍ ടോണി ജെ. മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ സുജിത്ത്, പ്രമോദ്, എസ് സിപിഒ മാരായ സുജിത്ത്, ഷമീര്‍, രാഗേഷ്, സിപിഒമാരായ അനീഷ്, ഷിബു. ലിബിന് എന്നിവരുടെ നേത്യത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. ബുധനാഴ്ച രാത്രി ഒമ്പതോടെയായിരുന്നു സംഭവം. പ്രതികളെ പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ലഹരി വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി
RECENT NEWS

കൊണ്ടോട്ടിയിൽ വിദ്യാർഥിനി വീട്ടിൽ മരിച്ച നിലയിൽ
കൊണ്ടോട്ടി: നീറാട് നൂഞ്ഞല്ലൂരിൽ എളയിടത്ത് ഉമറലിയുടെ മകൾ മെഹറൂബ (19) തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച്ച രാത്രിയായിരുന്നു മരണം. കൊണ്ടോട്ടി ഗവ. കോളേജിൽ രണ്ടാം വർഷ ബി എ ഉറുദു വിദ്യാർഥിനിയായിരുന്നു. ശനിയാഴ്ച്ച പുലർച്ചെയാണ് വീട്ടുകാർ [...]