ലഹരി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി

കോട്ടക്കല്‍: ആളൊഴിഞ്ഞ പറമ്പില്‍ അവശനിലയില്‍ കണ്ടെത്തിയ അസം സ്വദേശിയുടെ കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ കുപ്രസിദ്ധ റൗഡിയടക്കം നാല് പ്രതികളെ കൊട്ടക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. 23കാരനായ ഹബീല്‍ ഹുസൈനാണ് അതിക്രൂരമായി കൊല ചെയ്യപ്പെട്ടത്.

വിവിധ കേസുകളില്‍ പ്രതിയായ തിരൂരങ്ങാടി ചന്തപ്പടി പാറയില്‍ മുഹമ്മദ് നസറുദ്ധീന്‍(27), ഒഴൂര്‍ ഓമച്ചപ്പുഴ തറമ്മല്‍ ജുനൈദ്(32), കോട്ടക്കല്‍ കെ.എന്‍ ബസാര്‍ കോലം തിരുത്തി അബുദുല്‍ ബാസിത് (26), കല്‍പ്പകഞ്ചേരി മഞ്ഞച്ചോല കടിയപ്പുറം ശുഹൈബ്( 33) എന്നിവരെയാണ് മലപ്പുറം ഡി.വൈ.എസ്.പി കെ.എം ബിജുവിന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്.

ലഹരി വില്‍പനയുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമണ് കൊലപാതകത്തിന് പിന്നിലെന്നും പൊലീസ് പറഞ്ഞു. വടി കൊണ്ട് തലക്കടിയേറ്റതാണ് മരണകാരണം.

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി

Sharing is caring!