പെരിന്തൽമണ്ണ സ്കൂളിലെ കത്തികുത്ത്; വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് കേസ്

പെരിന്തൽമണ്ണ സ്കൂളിലെ കത്തികുത്ത്; വിദ്യാർഥികൾക്കെതിരെ വധശ്രമത്തിന് കേസ്

പെരിന്തൽമണ്ണ: താഴേക്കോട് പിടിഎം ഹയർ സെക്കൻഡറി സ്കൂളിൽ സഹപാഠികളെ കുത്തി പരുക്കേൽപിച്ച വിദ്യാർഥികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. മൂന്ന് വിദ്യാർഥികൾക്കാണ് കുത്തേറ്റത്. പപരിക്കേറ്റ മൂവരേയും ആദ്യം പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലക്ക് സാരമായി പരുക്കേറ്റ രണ്ടുപേരെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരാളെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ ഫർഹാൻ, മുഹമ്മദ് അജ്മൽ, മുഹമ്മദ് റിസ്ലാൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് വിദ്യാർഥികൾ ചേർന്നാണ് ഇവരെ ആക്രമിച്ചത്. കുട്ടികളുടെ തലയിലും കയ്യിലുമാണ് പരുക്കേറ്റത്.

സ്കൂളിലെ ഇം​ഗ്ലീഷ് മീഡിയം, മലയാളം മീഡിയം വിദ്യാർഥികൾ ചേരിതിരിഞ്ഞാണ് ആക്രമിച്ചത്. വിദ്യാർഥികൾക്കിടയിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇതിൽ സസ്പെൻഷൻ നേരിട്ട വിദ്യാർഥി വെള്ളിയാഴ്ച പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിയപ്പോഴാണ് സംഘർഷം ഉണ്ടായത്. നടപടി നേരിട്ട ഈ വിദ്യാർഥി പരീക്ഷ എഴുതാൻ മാത്രമാണ് സ്കൂളിൽ എത്തിയിരുന്നത്.

രാത്രിയോടെ വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുന്‍പാകെ ഹാജരാക്കി.

ലഹരി വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കം, കോട്ടക്കലില്‍ അന്യസംസ്ഥാന തൊഴിലാളിയെ കൊലപ്പടുത്തി

Sharing is caring!