കെ ടി ജലീലിന്റെ പോസ്റ്റിന് കീഴെ മുസ്ലിം വിദ്വേഷ പരാമര്‍ശം നടത്തിയ സിപഎം നേതാവിനെതിരെ പാര്‍ട്ടി നടപടി

മലപ്പുറം: മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട ലഹരി കേസുകളില്‍ കെ ടി ജലീല്‍ എം എല്‍ എ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെ വിദ്വേഷ പരാമര്‍ശം നടത്തിയ സിപിഎം നേതാവിനെതിരെ പാര്‍ട്ടി നടപടി. മൂവാറ്റുപുഴ ഏരിയ കമ്മിറ്റി അംഗം എം ജെ ഫ്രാന്‍സിസിനെതിരെയാണ് നടപടിയെടുത്തത്. തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഫ്രാന്‍സിസിനെ പുറത്താക്കി. സമൂഹമാധ്യമത്തില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിന് ഫ്രാന്‍സിസിനെതിരെ കേസെടുത്തിരുന്നു.
സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്ലിങ്ങള്‍ക്കാണ് എന്നായിരുന്നു ഫ്രാന്‍സിസിന്റെ പരാമര്‍ശം. സംഭവം വിവാദമായതോടെ ഫ്രാന്‍സിസ് ഖേദപ്രകടനം നടത്തിയിരുന്നു. ലഹരി കേസുകളില്‍ മദ്രസ വിദ്യാഭ്യാസം നേടിയവര്‍ പ്രതികളാകുന്നുവെന്നായിരുന്നു ജലീലിന്റെ പോസ്റ്റിന്റെ ഉള്ളടക്കം.
പിന്നാലെ ഫ്രാന്‍സിസിന്റെ നിലപാട് പാര്‍ട്ടി നിലപാടല്ലെന്നും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സിപിഐഎമ്മെന്നും വ്യക്തമാക്കി മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി പ്രസ്താവനയിറക്കിയിരുന്നു.
മദ്യലഹരിയില്‍ ലോഡ്ജ് ഉടമയുടെ തല അടിച്ച് പൊട്ടിച്ച് മലപ്പുറം സ്വദേശികള്‍
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]