33 വര്‍ഷമായി പ്രവാസി; കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു

33 വര്‍ഷമായി പ്രവാസി; കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ മരിച്ചു

ജിദ്ദ: ഹൃദയാഘാതത്തെത്തുടര്‍ന്ന് മലപ്പുറം കൊണ്ടോട്ടി സ്വദേശി ജിദ്ദയില്‍ നിര്യാതനായി. മുണ്ടക്കുളം സ്വദേശി കാരി ഉണ്ണിമോയീന്‍ എന്ന കുട്ടിക്ക (60) ആണ് ചൊവ്വാഴ്ച മരിച്ചത്.

ജിദ്ദ ഹയ്യ് നഈമില്‍ മന്തിക്കടയില്‍ ജീവനക്കാരനായ ഇദ്ദേഹം 33 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: സൈനബ, മക്കള്‍: മുഹമ്മദ് അലി, ഖദീജ, ആമിനത്ത് ശരീഫ, മരുമക്കള്‍: സൈതലവി അരി(മ്പ, സൈനുദ്ധീന്‍ (ജിദ്ദ).

ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ജിദ്ദയില്‍ ഖബറടക്കും. മരണാനന്തര നിയമസഹായങ്ങള്‍ക്കും മറ്റും കെ.എം.സി.സി ജിദ്ദ വെല്‍ഫയര്‍ വിങ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു

Sharing is caring!