മദ്യലഹരിയില്‍ ലോഡ്ജ് ഉടമയുടെ തല അടിച്ച് പൊട്ടിച്ച് മലപ്പുറം സ്വദേശികള്‍
മലപ്പുറം: കൂത്താട്ടുകുളത്തെ ലോഡ്ജില്‍ മദ്യപിച്ച് ലക്കുകെട്ട് മാനേജരുടെ തലയ്ക്ക് ബിയര്‍ കുപ്പി കൊണ്ടടിച്ച് മലപ്പുറം സ്വദേശികള്‍. വെളുപ്പിന് മൂന്നുമണിയോടെ മദ്യപിച്ചു അതിക്രമം കാണിച്ച പൊന്നാനി സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു്.
കൂത്താട്ടുകുളം റിലയന്‍സ് പെട്രോള്‍ പമ്പിന് സമീപം സൗപര്‍ണിക ലോഡ്ജിലാണ് സംഭവം നടന്നത്. ആലങ്കോട് സ്വദേശികളായ ഒസാരു വീട്ടില്‍ സുഹൈലിനെയും ഒരുളൂര്‍ ഇട്ടി പറമ്പില്‍ അസീസിനെയുമാണ് സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പെയിന്റിംഗ് ജോലിക്കാരണെ എന്ന് പറഞ്ഞ് ഇവര്‍ ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. പിന്നാലെ രാത്രി ആയതും മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന മാനേജരുടെ പരാതിയെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇവരെ ഇറക്കിവിട്ടിരുന്നു.
രാത്രി മൂന്നു മണിയോടെ തിരിച്ചുവന്നാണ് ഇവര്‍ ആക്രമണം നടന്നത്. ലോഡ്ജില്‍ എത്തിയ സംഘം മാനേജര്‍ വിജയനെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ച് മര്‍ദ്ദിക്കുകയും സി.സി ടി.വി ക്യാമറയും ഡിവി.ആറും വാട്ടര്‍ ടാങ്കും ഉള്‍പ്പടെ അടിച്ചുപൊട്ടിക്കുകയും ചെയ്തു.
എടവണ്ണപ്പാറ സ്വദേശിയായ യുവാവ് മക്കയില്‍ മരിച്ചു
തുടര്‍ന്നാണ് പോലീസ് ഇവരെ പിടികൂടിയത്. കൂത്താട്ടുകുളം സബ്ഇന്‍സ്പെക്ടര്‍ പ്രവീണ്‍കുമാര്‍, എ.എസ്.ഐ അഭിലാഷ്, സീനിയര്‍ സി.പി.ഒമാരായ മനോജ്, സുഭാഷ്, കൃഷ്ണചന്ദ്രന്‍, രാകേഷ് കൃഷ്ണന്‍ എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ അതിസാഹസികമായാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ പിന്നീട് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കി. പരിക്കേറ്റ ലോഡ്ജ് മാനേജര്‍ വിജയനെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




