ചുങ്കത്തറയില്‍ വീണ്ടും യുഡിഎഫ് അധികാരത്തില്‍, വല്‍സമ്മ സെബാസ്റ്റ്യന്‍ പുതിയ പ്രസിഡന്റ്

ചുങ്കത്തറ: ചുങ്കത്തറ പഞ്ചായത്ത് എല്‍ ഡി എഫില്‍ നിന്നും തിരിച്ചു പിടിച്ച് യു ഡി എഫ്. ഇന്ന് നടന്ന പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വത്സമ്മ സെബാസ്റ്റ്യനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. 9ന് എതിരെ 10 വോട്ടുകള്‍ക്കായിരുന്നു വിജയം. കൂറുമാറിയ എല്‍ ഡി എഫ് അംഗം നുസൈബ സുധീര്‍ വോട്ട് ചെയ്യാനെത്തിയില്ല. അവര്‍ വൈസ് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവെച്ചു.
സിപിഎം പ്രസിഡന്റിനെ നേരത്തെ യുഡിഎഫ് അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. എല്‍ഡിഎഫ് 10, യുഡിഎഫ് 10 എന്നിങ്ങനെയായിരുന്നു കക്ഷിനില. യുഡിഎഫ് ആയിരുന്നു അധികാരത്തിലുണ്ടായിരുന്നത്. പിന്നീട് യുഡിഎഫിലെ ഒരു അംഗം പി വി അന്‍വറിന്റെ സ്വാധീനത്തില്‍ എല്‍ഡിഎഫിലേക്ക് കൂറുമാറുകയും യുഡിഎഫിന് ഭരണം നഷ്ടമാവുകയുമായിരുന്നു.
പിന്നീട് യുഡിഎഫ് തൃണമൂല്‍ കോണ്‍ഗ്രസിലെത്തിയതോടെ ഒരംഗത്തെ യുഡിഎഫ് അനുകൂലമായി അന്‍വര്‍ കൂറുമാറ്റുകയായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അവിശ്വാസ പ്രമേയത്തില്‍ സിപിഎം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി ജയിച്ച നുസൈബ സുധീര്‍ യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
കൂറുമാറിയതിന് പിന്നാലെ നുസൈബയുടെ ഭര്‍ത്താവിന് നേരെ സിപിഎം നേതാക്കള്‍ ഭീഷണി മുഴക്കിയിരുന്നു. പാര്‍ട്ടിയെ കുത്തിയാണ് പോകുന്നതെങ്കില്‍ സുധീറും കുടുംബവും ഗുരുതരമായ ഭവിഷ്യത്തുകള്‍ അനുഭവിക്കേണ്ടി വരുമെന്നും അതില്‍ യാതൊരു ദാക്ഷിണ്യവും ഉണ്ടാവില്ലെന്നുമായിരുന്നു ഭീഷണി. തുടര്‍ന്ന് സുധീറിന്റെ കടയും ആക്രമിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]