ഹരിത കര്‍മസേനക്ക് ഇലക്ട്രിക് വാഹനം നല്‍കി. ജില്ലാ പഞ്ചായത്ത്

ഹരിത കര്‍മസേനക്ക് ഇലക്ട്രിക് വാഹനം നല്‍കി. ജില്ലാ പഞ്ചായത്ത്

മലപ്പുറം: ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിത കര്‍മസേനക്ക് ഇലക്ട്രിക് വാഹനം നല്‍കി. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയാണ് വാഹനങ്ങള്‍ നല്‍കിയത്.

അജൈവ മാലിന്യം ശേഖരിച്ച് എംസിഎഫിലേക്ക് എത്തിക്കാനാണ് വാഹനം അനുവദിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എംകെ റഫീഖ കൈമാറി. എ.ആര്‍ നഗര്‍, പറപ്പൂര്‍, കൂട്ടിലങ്ങാടി, കാലടി, താനാളൂര്‍, കോഡൂര്‍, തെന്നല, തൃപ്പങ്ങോട്, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും വളാഞ്ചേരി, തിരൂര്‍ നഗരസഭകള്‍ക്കുമാണ് വാഹനം നല്‍കിയത്.

വൈസ് പ്രസിഡന്റ് ഇസ്മയില്‍ മൂത്തേടം, സ്ഥിരം സമിതി അധ്യക്ഷരായ എന്‍ എ കരീം, സറീന ഹസീബ്, സെക്രട്ടറി എസ് ബിജു എന്നിവര്‍ സംസാരിച്ചു.

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു

Sharing is caring!