സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു

സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ഒതുക്കുങ്ങൽ സ്വദേശി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി പ്രവാസി ഹൃദയാഘാതംമൂലം മരിച്ചു. മലപ്പുറം കോട്ടക്കലിന് സമീപം ഒതുക്കുങ്ങല്‍ കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ കൃഷ്ണന്‍ ആണ് മരിച്ചത്. 50 വയസ്സുണ്ട്. ശാരീരിക ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന കൃഷ്ണന്‍ റിയാദിലെ ഷുമൈസി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്. മൃതദേഹം നാട്ടില്‍ സംസ്‌കരിക്കുമെന്നും ഇതിനുള്ള നീക്കങ്ങള്‍ നടത്തിവരികയാണെന്നും ബന്ധുക്കള്‍ അറിയിച്ചു.

മുപ്പത് വര്‍ഷമായി സൗദിയില്‍ പ്രവാസിയായ കൃഷ്ണന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി റിയാദിലെ സ്വകാര്യ കമ്പനിയില്‍ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്നു. കുളത്തൂര്‍പറമ്പ് മാവുളി വീട്ടില്‍ പരേതരായ ചന്ദുവിന്റെയും മാണിയുടെയും മകനാണ് കൃഷ്ണന്‍. മാതാപിതാക്കള്‍.  വിനീതയാണ് കൃഷ്ണന്റെ ഭാര്യ. മക്കള്‍: അഖില്‍ കൃഷ്ണ, അതുല്‍ കൃഷ്ണ, അബിന്‍ കൃഷ്ണ, അമേയ കൃഷ്ണ.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, വൈസ് ചെയര്‍മാന്‍ ഉമ്മര്‍ അമാനത്ത്, ജാഫര്‍ വീമ്പൂര്‍, നാസര്‍ കണ്ണീരി, ഹാഷിം തോട്ടത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിക്കുന്നത്.

ഭ​ക്ഷണത്തിൽ ല​ഹരി കലർത്തി നൽകി പ്ലൺ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

Sharing is caring!