കെ ടി ജലീലിന്റെ പ്രസം​ഗത്തിന് കയ്യടിച്ച് പി സി ജോർജ്

കെ ടി ജലീലിന്റെ പ്രസം​ഗത്തിന് കയ്യടിച്ച് പി സി ജോർജ്

മലപ്പുറം: മുസ്‌ലിം വിദ്വേഷ പ്രസ്താവനകളിൽ കെ.ടി ജലീലിന്റെ പരാമർശങ്ങൾ ഏറ്റെടുത്ത് പി.സി ജോർജ്ജ്. ഞാനും ജലീലും പറയുന്നത് ഒന്നുതന്നെയാണെന്ന് പി.സി ജോർജ്ജ് പറഞ്ഞു.

ലഹരികടത്ത് കേസിൽ ഉൾപ്പെടുന്ന മുസ്ലിം സമുദായത്തിൽ പെട്ടവരുടെ എണ്ണത്തിൽ ആശങ്കപ്പെട്ട് കെ ടി ജലീൽ രം​ഗതെത്തിയിരുന്നു. മലപ്പുറത്ത് കഴിഞ്ഞ ആഴ്ച നടന്നൊരു ഇഫ്താർ സം​ഗമത്തിനിടെയായിരുന്ന ജലീലിന്റെ വിവാദ പ്രസ്താവന. മദ്രസ വിദ്യാഭ്യാസം ലഭിച്ചവരാണ് ലഹരി വിൽക്കുന്നത്. ഇത് ​ഗൗരവമായി കാണണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ജലീലിന്റെ പ്രസ്താവ അപലപിച്ച് സമസ്ത അടക്കം രം​ഗതെത്തിയെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി പറഞ്ഞ കാര്യങ്ങൾ ജലീൽ വീണ്ടും ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് പി സി ജോർജ് ജലീലിന് പിന്തുണയുമായി രം​ഗതെത്തിയത്.

കെ.ടി ജലീലിനെതിരെ പരാതി കൊടുക്കാത്തത് എന്താണ്? സ്വർണ്ണക്കടത്ത് ഒരു ജില്ലയിൽ മാത്രമാണെന്ന് പറഞ്ഞ മുഖ്യമന്ത്രിക്കെതിരെ കേസുണ്ടോ? ലൗ ജിഹാദുണ്ടെന്ന് ഒന്നര പതിറ്റാണ്ട് മുമ്പ് പറഞ്ഞ വി.എസ് ജീവിച്ചിരിപ്പുണ്ട്. കേസ് കൊടുക്ക്. – എന്നും പി.സി ജോർജ്ജ് പറഞ്ഞു.

ഭ​ക്ഷണത്തിൽ ല​ഹരി കലർത്തി നൽകി പ്ലൺ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

Sharing is caring!