കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ എൽ ഡി എഫ് പ്രതിഷേധം

കേന്ദ്ര ബജറ്റിലെ അവ​ഗണനയ്ക്കെതിരെ എൽ ഡി എഫ് പ്രതിഷേധം

മലപ്പുറം: കേന്ദ്ര ബജറ്റില്‍ കേരളത്തെ അവഗണിച്ച കേന്ദ്രസര്‍ക്കാരിനെതിരെ എല്‍ഡിഎഫ് പ്രതിഷേധം. ജില്ലയിലെ 16 മണ്ഡലങ്ങളിലേയും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് ആയിര കണക്കിനാളുകള്‍ പങ്കെടുത്ത മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. ജില്ല ആസ്ഥാനമായ മലപ്പുറത്ത് കുന്നുമ്മല്‍ ഹെ‍ഡ് പോസ്റ്റോഫിസിലേക്ക് നടന്ന മാര്‍ച്ച് സിപിഐ(എം) ജില്ല സെക്രട്ടറി വി പി അനില്‍ ഉദ്ഘാടനം ചെയ്തു. സിപിഐ മലപ്പുറം മണ്ഡലം സെക്രട്ടറി മുസ്തഫ കൂത്രാടന്‍ അധ്യക്ഷത വഹിച്ചു.

പി സുന്ദരരാജന്‍, എഐടിയുസി ജില്ല പ്രസിഡന്റ് എം എ റസാഖ്, സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗ സി എച്ച് നൗഷാദ്, കെ പി അനില്‍, കെ മജ്ഞു, രാമനാഥന്‍, നാസര്‍ പുല്‍പറ്റ, പി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. മങ്കട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിപ്പുറം പോസ്റ്റ് ഓഫീസിലേയ്ക്ക് നടന്ന പ്രതിഷേധം ബഹുജന മാർച്ചും സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തോടു കാണിക്കുന്ന സാമ്പത്തിക ഉപരോധത്തിനെതിരെ കക്ഷി- രാഷ്ട്രീയത്തിന് അതീതമായി പ്രതിഷേധം ഉയർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. നിരന്തര അവഗണനക്ക് പിറകിൽ കേന്ദ്ര സർക്കാറിന്റെ രാഷ്ട്രീയ പക്ഷപാതിത്വമാണ് തിരിച്ചറിയാൻ ഒരോരുത്തരും തയ്യാറാവണം.

സി സേവ്യർ അധ്യക്ഷത വഹിച്ചു. ശ്യാമപ്രസാദ്, സെബിൻ തൂത, ഇ ടി തോമസ്, പി ടി ഷറഫുദീൻ, മോഹനൻ പുളിക്കൽ, എം പി അലവി, ടി സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു.

ഭ​ക്ഷണത്തിൽ ല​ഹരി കലർത്തി നൽകി പ്ലൺ വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു യുവാവ് അറസ്റ്റിൽ

Sharing is caring!