മദ്യപിച്ച് ജോലിക്കെത്തിയ പൊന്നാനി ​ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ

മദ്യപിച്ച് ജോലിക്കെത്തിയ പൊന്നാനി ​ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ

പൊന്നാനി: ഡ്യൂട്ടിക്കിടയില്‍ മദ്യപിച്ചെത്തിയ പൊന്നാനി പൊലീസ് സ്റ്റേഷനിലെ പോലീസുകാരനെതിരെ നടപടി. ഗ്രേഡ് എസ്.ഐ രാജേഷി നെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് സസ്‌പെന്റ് ചെയ്തത്.

കഴിഞ്ഞ പതിനൊന്നാം തീയ്യതി ഹൈവേ ഡ്യൂട്ടിക്കിടയില്‍ തിരൂര്‍ സി.ഐ നടത്തിയ പരിശോധനയിലാണ് ഗ്രേഡ് എസ്.ഐ രാജേഷ് മദ്യപിച്ചതായി കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ മദ്യപിച്ചത് വ്യക്തമായി.

സബ് ഡിവിഷനിലെ ഡ്യൂട്ടിക്കിടിയിൽ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തെ മദ്യപിച്ച് കണ്ടെത്തിയതെന്ന് തിരൂർ സി ഐ കെ ജെ ജിനേഷ് പറഞ്ഞു. തുടർന്ന് വൈദ്യപരിശോധന നടത്തുകയായിരുന്നുവെന്ന് സി ഐ വ്യക്തമാക്കി.

ചങ്ങരംകുളത്ത് ബൈക്കപകടത്തിൽ പരുക്കേറ്റ യുവാവ് മരിച്ചു

Sharing is caring!