മലപ്പുറത്ത് ബൈക്കിലെത്തിയ സംഘം സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നു

മലപ്പുറത്ത് ബൈക്കിലെത്തിയ സംഘം സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നു

മഞ്ചേരി: ബൈക്കിലെത്തിയ സംഘം സ്വര്‍ണക്കച്ചവടക്കാരനെ ആക്രമിച്ച് 75 പവന്‍ സ്വര്‍ണം കവര്‍ന്നു. മലപ്പുറം കാട്ടുങ്ങലില്‍ ഇന്ന് വൈകിട്ട് ഏഴോടെയാണ് സംഭവം.

മഞ്ചേരി ഭാഗത്ത് നിന്ന് മലപ്പുറത്തേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്ന തിരൂര്‍ക്കാട് കടവത്ത്പറമ്പ് ബാലന്റെ മകന്‍ ശിവേഷ്(34), മഞ്ചേരി കിടങ്ങഴി ഷാപ്പുംകുന്ന് ചപ്പങ്ങത്തൊടി ഗോപാലന്‍ മകന്‍ സുകുമാരന്‍ (25) എന്നിവരെയാണ് മറ്റൊരു ബൈക്കിലെത്തിയ രണ്ടംഗ സംഘം അക്രമിച്ച് സ്വര്‍ണം തട്ടിയെടുത്തത്. കാട്ടുങ്ങലില്‍ ബൈക്ക് നിര്‍ത്തി ഒരാള്‍ കടയില്‍ സാധനം വാങ്ങാന്‍ കയറിയപ്പോള്‍ സ്‌കൂട്ടര്‍ ചവിട്ടി വീഴ്ത്തി സ്‌കൂട്ടറിന്റെ കൊളുത്തില്‍ ബാഗില്‍ തൂക്കിയിട്ട സ്വര്‍ണവുമായി കടന്നുകളയുകയായിരുന്നു. മലപ്പുറം ഭാഗത്തേക്കാണ് ബൈക്ക് ഓടിച്ചു പോയത്.

സംഭവത്തില്‍ സ്‌കൂട്ടര്‍ യാത്രക്കാരിലൊരാള്‍ക്ക് പങ്കുള്ളതായി പോലീസ് സംശയിക്കുന്നു. ജ്വല്ലറികളില്‍ വില്‍പ്പന നടത്താനുള്ള സ്വര്‍ണമാണ് നഷ്ടമായത്. സംഭവുമായി ബന്ധപ്പെട്ട് രണ്ടു പേരെ മഞ്ചേരി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

അപകടത്തിന് തൊട്ടുമുമ്പ് ജുനൈദ് മഞ്ചേരിയിലെ ബാറിൽ; അന്വേഷിക്കാൻ പോലീസ്

Sharing is caring!