എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റി മാധ്യമ പ്രവർത്തകർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

മലപ്പുറം: എസ്ഡിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ആസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കായി ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അൻവർ പഴഞ്ഞി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. സാദിഖ് നടുത്തൊടി അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി വി.പി നിസാർ, മുൻ പ്രസിഡന്റ് വിമൽ കോട്ടക്കൽ, കെ അബ്ദുല്ലത്തീഫ് നഹ, കെ.പി.ഒ റഹ്മത്തുല്ല, എ സൈതലവി ഹാജി, മുർഷിദ് ശമീം, മുസ്തഫ പാമങ്ങാടൻ, ഉസ്മാൻ കരുളായി, ഇർഷാദ് മൊറയൂർ, പികെ സുജീർ എന്നിവർ സംസാരിച്ചു. ഇഫ്താർ മീറ്റിൽ നിരവധി മാധ്യമപ്രവർത്തകർ സന്നിഹിതരായിരുന്നു.
അപകടത്തിന് തൊട്ടുമുമ്പ് ജുനൈദ് മഞ്ചേരിയിലെ ബാറിൽ; അന്വേഷിക്കാൻ പോലീസ്
RECENT NEWS

മാധ്യമങ്ങളുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ച് പി വി അൻവർ
എ പി അനില്‍കുമാറുമായി പി വി അന്‍വര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം