അപകടത്തിന് തൊട്ടുമുമ്പ് ജുനൈദ് മഞ്ചേരിയിലെ ബാറിൽ; അന്വേഷിക്കാൻ പോലീസ്

അപകടത്തിന് തൊട്ടുമുമ്പ് ജുനൈദ് മഞ്ചേരിയിലെ ബാറിൽ; അന്വേഷിക്കാൻ പോലീസ്

മഞ്ചേരി: ബൈക്ക് അപകടത്തിൽ മരിച്ച വ്ലോഗർ ജുനൈദിന്റെ രക്ത സാമ്പിൾ പോലീസ് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടത്തിൽ ജുനൈദിന്റെ ശരീരത്തിൽ മദ്യത്തിന്റെ സാനിധ്യം സംശയത്തെ തുടർന്നാണ് മദ്യത്തിന്റെ സ്വാധീനം ശരീരത്തിലുണ്ടോയെന്ന് അറിയാൻ രക്ത പരിശോധന നടത്തുന്നത്. കൂടാതെ, അപകടമുണ്ടാകുന്നതിനു കുറച്ച് മുമ്പ് ജുനൈദിനെ മഞ്ചേരിയിലെ ഒരു ബാറിൽ കണ്ടതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മഞ്ചേരി-നിലമ്പൂർ റോഡിലെ മരത്താണിയിൽ വെച്ചാണ് അപകടം സംഭവിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് അദ്ദേഹത്തിന്റെ മൃതദേഹം മറവു ചെയ്തു.

അതേസമയം ജുനൈദിന്റെ മരണത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ പോലീസ് തള്ളി, അപകടത്തിന് കാരണമായ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് അറിയിച്ചു.

“അപകടം സംഭവിക്കുന്നതിന് തൊട്ടുമുന്‍പ്, ജുനൈദ് അപകടരമായ രീതിയിൽ ബൈക്കോടിക്കുന്നതായി പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വിളി വന്നിരുന്നു. ഫോൺ ചെയ്തയാളുടെ മൊഴിയെടുക്കും,” മഞ്ചേരി എ.എസ്.പി. നന്ദഗോപാൻ അറിയിച്ചു.

അപകടത്തിന് തൊട്ടുമുൻപായി ജുനൈദ് ബാറിൽ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് സ്ഥിരീകരിക്കാൻ സാക്ഷികളെ കണ്ടെത്താൻ പോലീസ് ശ്രമിക്കുകയാണ്. അതേസമയം, അദ്ദേഹത്തിന്റെ മരണവുമായി ബന്ധപ്പെട്ട് യാതൊരു നിഗൂഢതയും ഇല്ലെന്നാണ് പോലീസിന്റെ നി​ഗമനം. പ്രത്യേകിച്ച്, അടുത്തകാലത്തുണ്ടായ വിവാദങ്ങളുമായി ഇതിന് ബന്ധമില്ലെന്നതും പോലീസ് വ്യക്തമാക്കി. നേരത്തെ, ലൈംഗിക പീഡന ആരോപണം ഉന്നയിച്ച സ്ത്രീയുമായി ജുനൈദ് ഒത്തുതീർപ്പിലെത്തിയെന്ന വിവരം പോലീസിന് ലഭിച്ചിട്ടുണ്ട്. കേസ് ഒത്തുതീർക്കുന്നതിനായി പരാതിക്കാരിയുടെ വീട്ടിലെത്തിയ ജുനൈദ് അവരുമായി സംസാരിച്ചതായും വിവരമുണ്ട്. എന്നിരുന്നാലും,പോലീസ് എല്ലാ സാധ്യതകളും പരിശോധിച്ചുവരികയാണ്.

തിരൂർക്കാട് ബസും മിനി ലോറിയും കൂട്ടിയിടിച്ചു; മണ്ണാർക്കാട് സ്വദേശിനി മരിച്ചു; 21 പേർക്ക് പരുക്ക്

വെള്ളിയാഴ്ച വൈകുന്നേരം മരത്താണി, കാരക്കുന്നിൽ വെച്ചാണ് ജനൈദിന്റെ ബൈക്ക് മൺകൂനയിൽ ഇടിച്ചതും അപകടം സംഭവിച്ചതും. ഗുരുതരമായി തലക്ക് പരിക്കേറ്റ അദ്ദേഹം രാത്രി 8 മണിയോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണത്തിന് കീഴടങ്ങി.

Sharing is caring!