തിരൂർക്കാട് ബസും മിനി ലോറിയും കൂട്ടിയിടിച്ചു; മണ്ണാർക്കാട് സ്വദേശിനി മരിച്ചു; 21 പേർക്ക് പരുക്ക്

പെരിന്തല്‍മണ്ണ: കോഴിക്കോട് -പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് ഐടിസിക്ക് സമീപം കെഎസ്ആര്‍ടിസി ബസും മിനി ലോറിയും തമ്മില്‍ കൂട്ടിയിടിച്ച് യുവതി മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. മണ്ണാര്‍ക്കാട് അരിയൂര്‍ സ്വദേശി ഹരിദാസന്റെ മകള്‍ ശ്രീനന്ദ (20)യാണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറു മണിയോടെയായിരുന്നു അപകടം. ലോറിയില്‍ കയറ്റിയിരുന്ന കന്നുകാലികളില്‍ ഒരു കാള ഇടിയെത്തുടര്‍ന്ന് ചത്തു.
അപകടത്തില്‍ പരിക്കേറ്റ പാലക്കാട് കോട്ടപ്പുറം ചെമ്പട്ട പറമ്പില്‍ സുരഭി (23), അങ്ങാടിപ്പുറം മുണ്ടന്‍ പിലാക്കല്‍ എ. തുഷാര (34), പാലക്കാട് പ്രണവം വീട്ടില്‍ പ്രദീപിന്റെ ഭാര്യ സിംന (44), അങ്ങാടിപ്പുറം മുണ്ടംപിലാക്കല്‍ നിതീഷ് (34), വടവന്നൂര്‍ ചന്തക്കുളം വീട്ടില്‍ സന്തോഷ് (43), പാലക്കാട് പല്ലാസന വാരിയത്ത് പോട്ട വീട്ടില്‍ സുന്ദരന്റെ മകന്‍ സിബിന്‍ (23), പാലക്കാട് പല്ലാസന വാരിയത്ത് പോട്ട വീട്ടില്‍ അസ്മ (23), മുതുകുര്‍ശി അപ്പത്ത് വീട്ടില്‍ നാരായണന്‍കുട്ടി (60), വെളിമുക്ക് ദാറുസലാം വീട്ടില്‍ പി.എ. ലൈല (56) എന്നിവരെ പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലും പുലാമന്തോള്‍ ഏറോത്ത് വീട്ടിലെ മോനിഷിന്റെ ഭാര്യ ബിന്ദു (47), മണ്ണാര്‍ക്കാട് തെങ്കര കിഴക്കേക്കര സതീഷിന്റെ മകന്‍ നിതീഷ് (21), മണ്ണാര്‍ക്കാട് മണലോടി കട്ടന്‍പുള്ളി പ്രഭാകരന്റെ മകന്‍ പ്രതീഷ് (20), രാമപുരം ശ്രീനിലയം വീട്ടില്‍ രാജഗോപാല്‍ (62), രാമപുരം ശ്രീനിലയം രാജഗോപാലിന്റെ ഭാര്യ ശ്രീജ (51), മണ്ണാര്‍ക്കാട് കരിമ്പ കുണ്ടുപുള്ളി വീട്ടില്‍ പ്രമീള (43), വണ്ടൂര്‍ പറഞ്ചേരി നൗഷാദിന്റെ മകള്‍ ഷന്‍ഫ (19), അങ്ങാടിപ്പുറം ശ്രീലകം വീട്ടില്‍ പ്രതീഷിന്റെ ഭാര്യ സ്മിത (41), അങ്ങാടിപ്പുറം തോട്ടത്തില്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയുടെ ഭാര്യ ഖദീജ (35), കാഞ്ഞിരപ്പുഴ അപ്പാത്ത് വീട്ടില്‍ വസന്തി (50), മണ്ണാര്‍ക്കാട് അമ്പലവട്ടം മുണ്ടക്കോട്ടു കുറുശി വീട്ടില്‍ ആനന്ദ് (19), അങ്ങടിപ്പുറം ശ്രീനിലയം വിശ്വനാഥന്റെ മകള്‍ സിന്ധു (45) എന്നിവരെ പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
കരിപ്പൂർ വഴി ഈന്തപ്പഴ പാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി
അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പെരിന്തല്‍മണ്ണ പോലീസ്, അഗ്‌നിശമന നിലയത്തിലെ സേനാംഗങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
RECENT NEWS

സംസ്ഥാന ഹജ്ജ് ക്യാമ്പ് ചൊവ്വ)സ്വലാത്ത് നഗറില്‍; രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം ഹാജിമാര്‍
മലപ്പുറം: ഹജ്ജ് ഉംറ ഉദ്ദേശിക്കുന്നവര്‍ക്ക് അറിവനുഭവങ്ങളുടെ വേദിയൊരുക്കാന്‍ സര്‍വ്വ സജ്ജമായി സ്വലാത്ത്നഗര്‍ മഅ്ദിന്‍ അക്കാദമി. ഇരുപത്തിയാറാമത് സംസ്ഥാന ഹജ്ജ് ക്യാമ്പിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും പതിനായിരത്തോളം ഹാജിമാര്‍ രജിസ്റ്റര്‍ [...]