കരിപ്പൂർ വഴി ഈന്തപ്പഴ പാക്കറ്റിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം പോലീസ് പിടികൂടി

കരിപ്പൂർ: നാലു ദിവസത്തിനകം കരിപ്പൂർ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് സ്വർണം കടത്താനുള്ള രണ്ടാമത്തെ ശ്രമവും തകർത്ത് പോലീസ്. ജിദ്ദയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ യാത്രക്കാരൻ കടത്തി കൊണ്ടുവന്ന 404 ഗ്രാം സ്വര്‍ണ്ണമാണ് ഇന്ന് പോലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഒരു യാത്രക്കരനെയും അയാളില്‍ നിന്നും കടത്ത് സ്വര്‍ണ്ണം സ്വീകരിക്കാന്‍ വന്ന മറ്റൊരാളേയും പോലിസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ 9.06 മണിക്ക് ജിദ്ദയില്‍ നിന്നും വന്ന ഇന്‍ഡിഗോ (6E 66) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി അബ്ദുല്‍ അസീസ് (40) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് അസീസ് കുറ്റം സമ്മതിച്ചത്. 24 ക്യാരറ്റ് സ്വര്‍ണ്ണം ആഭരണ രൂപത്തിലാക്കി മൂന്ന് പാക്കറ്റുകളിലാക്കി, ചെക്ക് ഇന്‍ ബാഗ്ഗേജിലെ ഈന്തപ്പഴത്തിന്‍റെ പായ്ക്കറ്റിനുള്ളില്‍ ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്.
അഭ്യന്തര വിപണിയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8750/- രൂപയാണ് നിലവില്‍ വില. പിടിച്ചെടുത്ത 404 ഗ്രാം വരുന്ന സ്വര്‍ണ്ണമാണ്. 35 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. പിടിച്ചെടുത്ത സ്വര്‍ണ്ണം കോടതിയില്‍ സമര്‍പ്പിക്കും. ഇതു സംബന്ധിച്ചുള്ള തുടര്‍ നടപടി സ്വീകരിക്കുന്നതിനായി കസ്റ്റംസ് പ്രിവന്‍റീവ് ഡിവിഷന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. അസീസിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
കോട്ടയ്ക്കൽ ചിനക്കലിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു മറിഞ്ഞ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
ഇയാളില്‍ നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തി കാത്തു നിന്ന താമരശ്ശേരി സ്വദേശി മുഹമ്മദ് ബഷീറിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
ഈ മാസം 11ന് ഗൾഫിൽ നിന്നെത്തിയ താരശ്ശേരി സ്വദേശിയിൽ നിന്നും 26 ലക്ഷം രൂപ വരുന്ന സ്വർണം പോലീസ് പിടിച്ചെടുത്തിരുന്നു.
RECENT NEWS

വി എസ് ജോയിക്കെതിരെ വിമർശനമുന്നയിച്ച് നിലമ്പൂരിലെ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു
മലപ്പുറം: മലപ്പുറത്ത് കോൺഗ്രസ് നേതാവ് പാര്‍ട്ടി വിട്ടു. മുൻ കെപിസിസി അംഗവും കര്‍ഷക കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻ്റുമായ കെപിഎസ് ആബിദ് തങ്ങളാണ് പാര്‍ട്ടിയില്‍നിന്നും രാജിവെച്ചത്. ഡിസിസി പ്രസിഡൻ്റ് വിഎസ് ജോയിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ [...]