ശക്തമായ കാറ്റില്‍ അരീക്കോട് പഞ്ചായത്തില്‍ വ്യാപക കൃഷിനാശം

അരീക്കോട്: ബുധനാഴ്ച വൈകീട്ടുണ്ടായ ശക്തമായ കാറ്റില്‍ അരീക്കോട് പഞ്ചായത്തില്‍ വ്യാപക കൃഷിനാശം. വീശിയടിച്ച കാറ്റില്‍ പഞ്ചായത്തിലെ കാരിപറമ്പ്, ആലുക്കല്‍ മേഖലകളില്‍ നേന്ത്രവാഴകള്‍ ഒടിഞ്ഞു വീണു. ഇതില്‍ കുലച്ച ഏകദേശം ആയിരത്തോളം വാഴകളും ഉല്‍പ്പെടും. അലവി തൃക്കുളത്ത്, മോഹനന് പാലക്കല്‍, മാധവന് കാരമുറ്റത്ത്, വിസി ആലിക്കുട്ടി, രാമചന്ദ്രന് ഉണിക്കാളില് , സിദ്ദീഖ് മഠത്തിപ്പാറ, കെ എം ശശി തുടങ്ങിയവരുടെ വാഴകളാണ് നശിച്ചത്. ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്ക്.
കൃഷി ഓഫീസര്‍ കെ ഫിദ ,ഫീല്‍ഡ് ഓഫീസര്‍മാരായ എ സബിത, പി ടി നജീബുദ്ധീന് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നഷ്ടം വിലയിരുത്തി.
മലപ്പുറം മുൻ നഗരസഭ ഉപാധ്യക്ഷ കെ എം ഗിരിജ അന്തരിച്ചു
RECENT NEWS

മാധ്യമങ്ങളുമായുള്ള ബന്ധം താൽക്കാലികമായി ഉപേക്ഷിച്ച് പി വി അൻവർ
എ പി അനില്‍കുമാറുമായി പി വി അന്‍വര്‍ മലപ്പുറം ഗസ്റ്റ് ഹൗസില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച ചര്‍ച്ചയായതിന് പിന്നാലെയാണ് അന്‍വറിന്റെ പ്രഖ്യാപനം