മലപ്പുറം മുൻ ന​ഗരസഭ ഉപാധ്യക്ഷ കെ എം ​ഗിരിജ അന്തരിച്ചു

മലപ്പുറം മുൻ ന​ഗരസഭ ഉപാധ്യക്ഷ കെ എം ​ഗിരിജ അന്തരിച്ചു

മലപ്പുറം: മലപ്പുറം നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ, ഡി സി സി മുൻ സെക്രട്ടറിയുമായ ഒട്ടുപാറപ്പുറം വീട്ടിൽ കെ എം ഗിരിജ (72) നിര്യാതയായി. മഹിളാ കോൺഗ്രസിൻ്റെ മലപ്പുറം ജില്ലാ നേതൃത്വനിരയിലെ സജീവമുഖമായിരുന്നു കെ എം ഗിരിജ.

ഇന്‍ഡിപ്പെന്‍ഡന്‍റ് ആര്‍ടിസ്റ്റ്സ് കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്‍റും ജവഹര്‍ ബാലജനവേദി (ഇപ്പോളത്തെ മഞ്ച്)യുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററും ആയിരുന്നു. കെ.പി.ജി.ഡി.കസ്തൂർഭാ വനിതാ ഗാന്ധിദർശൻവേദി മലപ്പുറം ജില്ലാ ചെയർപേഴ്സനായിരുന്നു.

പിതാവ്: പരേതനായ കെ പി ബാലകൃഷ്ണൻ നായർ. മാതാവ്: പരേതയായ കെ എം യാശോധര അമ്മ. ഭർത്താവ് : പരേതനായ അനിൽ കുമാർ.
മകൻ: ജിതേഷ് ജി അനിൽ. സഹോദരങ്ങൾ പരേതനായ കെ എം ഗോവിന്ദരാജ്, കെ എം രാജലക്ഷ്മി, കെ എം സരള, കെഎം ജയശങ്കർ, പരേതനായ കെ എം ഗോപിനാഥൻ, കെ എം ഗീത. സംസ്കാരം നാളെ രാവിലെ 8 ന് വീട്ടുവളപ്പിൽ.

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വീട്ടമ്മ മരിച്ചു

Sharing is caring!