വേങ്ങരയിൽ ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു

വേങ്ങരയിൽ ഇരുചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാൾ മരിച്ചു

വേങ്ങര: ഇരു ചക്ര വാഹനങ്ങള്‍ കൂട്ടി ഇടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. ചേറ്റിപ്പുറമാട് വളപ്പിൽ മൊയ്തീൻ ഹാജി (65)ആണ് മരിച്ചത്. ഞായറാഴ്ച രാത്രി പറമ്പിൽ പടിയിൽ വെച്ച് ഇവര്‍ സഞ്ചരിച്ച സ്കൂട്ടറും എതിരെ വന്ന മിനി കാപ്പില്‍ സ്വദേശി സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഗുരുതര പരുക്കേറ്റ മൊയ്തീന്‍ ഹാജി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. യൂണിറ്റ് കേരള മുസ്ലീം ജമാഅത്ത് പ്രവര്‍ത്തകനായിരുന്നു.

ഭാര്യ: ഖദീജ. മക്കൾ: നാജിയ, ബുഷ്റ, നുസ്റത്ത്, അൻവർ, അബ്ദുള്ള, അബ്ദുൽ ഹഖീം. മരുമക്കൾ: മുഹമ്മദലി പാലാണി, അബ്ദു റശീദ് വെങ്കുളം, അബ്ദുൽ ജലീൽ മാടംചെന, റഹ്മത്ത് , സുഫൈറത്ത്.

യൂട്യൂബറായ വളാഞ്ചേരിയിലെ യുവാവ് രാജസ്ഥാനിൽ ബൈക്കപകടത്തിൽ മരിച്ചു

Sharing is caring!