യൂട്യൂബറായ വളാഞ്ചേരിയിലെ യുവാവ് രാജസ്ഥാനിൽ ബൈക്കപകടത്തിൽ മരിച്ചു

യൂട്യൂബറായ വളാഞ്ചേരിയിലെ യുവാവ് രാജസ്ഥാനിൽ ബൈക്കപകടത്തിൽ മരിച്ചു

വളാഞ്ചേരി: രാജസ്ഥാനിലെ ജംഷഡ്പൂരിൽ ബൈക്കപകടത്തിൽ പരുക്കേറ്റ് യുവാവ് മരിച്ചു. വളാഞ്ചേരി കിഴക്കേക്കര പാലാറ ഷൗക്കത്തലിയുടെ മകൻ ഷഫീഖ് അലി(24)യാണ് മരിച്ചത്.

യൂട്യൂബറായ ഷെഫീഖലി സുഹൃത്തുമൊന്നിച്ച് കഴിഞ്ഞ 28നാണ് പൾസർ ബൈക്കിൽ കാശ്മീരിലേക്ക് പോയത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 10.30 ഓടെ രാജസ്ഥാനിലെ ജംഷെഡ്‌പൂരിനടുത്ത് നായ ബൈക്കിന് കുറുകെ ചാടിയാണ് അപകടം. ബൈക്കിൽനിന്നും റോഡിലേക്ക് തെറിച്ചുവീണ് തലക്ക് ഗുരുതരമായ പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ ഇന്ന് രാവിലെ ആറുമണിക്കാണ് മരണം.

എസ് വൈ എസ് വളാഞ്ചേരി ടൗൺ യൂനിറ്റ് പ്രവർത്തകനായിരുന്നു. മാതാവ്: ഫാത്വിമ. സഹോദരങ്ങൾ: ഷബീറലി, ഫാത്വിമ സഫ്ന. കിഴക്കേക്കര ജുമുഅ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കി.

കൊച്ചിയില്‍ യുവതിയുടെ തോളിൽ കയ്യിട്ട് ട്രിപ്പ് പോയാലോയെന്ന് ചോദ്യം; മലപ്പുറം സ്വദേശികൾ അറസ്റ്റിൽ

Sharing is caring!