കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ​ഗ്രാം സ്വര്‍ണ്ണമിശ്രിതം പോലീസ് പിടികൂടി

കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ​ഗ്രാം സ്വര്‍ണ്ണമിശ്രിതം പോലീസ് പിടികൂടി

കരിപ്പൂർ: കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 340 ​ഗ്രാം സ്വര്‍ണ്ണമിശ്രിതം പോലീസ് പിടികൂടി. സംഭവത്തില്‍ ഒരു യാത്രക്കാരനെ പോലിസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ 08.15 മണിക്ക് ദുബായില്‍ നിന്നും വന്ന ഇന്‍ഡിഗോ (6E 1476) വിമാനത്തില്‍ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ താമരശ്ശേരി സ്വദേശി സഹീഹുല്‍ മിസ്ഫര്‍ (29) ആണ് സ്വര്‍ണ്ണവുമായി എയര്‍പോര്‍ട്ടിന് പുറത്ത് വെച്ച് പോലീസ് പിടിയിലായത്. എയർ കസ്റ്റംസിനെ കബളിപ്പിച്ച് സ്വർണവുമായി പുറത്തിറങ്ങിയ സഹീഹുൽ പോലീസിന്റെ പിടിയിലാകുകയായിരുന്നു. ഏറെ നേരം ചോദ്യം ചെയ്തതിന് ശേഷമാണ് മിസ്ഫര്‍ കുറ്റം സമ്മതിച്ചത്. സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കി രണ്ട് പാക്കറ്റുകളിലാക്കി പാക്ക് ചെയ്ത് താന്‍ ധനിച്ച ജീന്‍സിന്‍റെ ബോട്ടം സ്റ്റിച്ചിനകത്ത് ഒളിപ്പിച്ചാണ് വിദേശത്ത് ഇയാള്‍ നിന്നും എത്തിയത്.

അഭ്യന്തര വിപണിയില്‍ 24 ക്യാരറ്റ് സ്വര്‍ണ്ണത്തിന് ഒരു ഗ്രാമിന് 8750/- രൂപയാണ് നിലവില്‍ വില. പിടിച്ചെടുത്ത 340 ഗ്രാം വരുന്ന സ്വര്‍ണ്ണ മിശ്രിതത്തില്‍ 300 ഗ്രാം ശുദ്ധ സ്വര്‍ണ്ണം അടങ്ങിയിട്ടുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കില്‍ 26 ലക്ഷത്തിലധികം രൂപ വില വരും പിടിച്ചെടുത്ത സ്വര്‍ണ്ണത്തിന്. മിസ്ഫറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട്, ഒന്നര കിലോ എംഡിഎംഎ പിടികൂടി പോലീസ്

Sharing is caring!