മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം വളപ്പിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ വന്‍ തീപിടിത്തം

മേലാറ്റൂര്‍: മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയം വളപ്പിലെ മാലിന്യ സംഭരണ കേന്ദ്രത്തില്‍ (എംസിഎഫ്) വന്‍ തീപിടിത്തം. ഇന്ന് ഉച്ചയ്ക്ക് 2.15നാണ് സംഭവം. തുടര്‍ന്ന് പെരിന്തല്‍മണ്ണ, തിരുവാലി, മഞ്ചേരി എന്നിവിടങ്ങളിലെ അഗ്നിശമന നിലയത്തില്‍ നിന്നുള്ള നാല് ഫയര്‍ എന്‍ജിനുകള്‍ ഉപയോഗിച്ച് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
15 ടണ്ണോളം മാലിന്യങ്ങള്‍ കത്തി നശിച്ചിട്ടുണ്ട്. സംഭവം നടക്കുമ്പോള്‍ ഹരിത കര്‍മ സേനാംഗങ്ങള്‍ പുറത്തെ ജോലിയിലായിരുന്നതാനാല്‍ ദുരന്തമൊഴിവായി. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളിലും സമീപത്തെ തെങ്ങിലും തീപിടിച്ചത് ആശങ്ക പരത്തി. യൂസര്‍ഫീയായി ലഭിച്ച 93000 രൂപ, തയ്യല്‍ മെഷീന്‍, ടാങ്ക് ഫാന്‍, അലമാര തുടങ്ങിയവയും കത്തി നശിച്ചു.
അതേസമയം അജൈവ മാലിന്യ ശേഖരണകേന്ദ്രം സാമൂഹിക വിരുദ്ധര്‍ തീയിട്ടതായി സംശയിക്കുന്നതായും വിഷയത്തില്‍ സമഗ്ര അന്വേഷണം വേണമെന്നും സിപിഎം മേലാറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഹരിത കര്‍മ സേനാംഗങ്ങള്‍ വീടുകളില്‍ നിന്ന് ശേഖരിച്ച അജൈവ പാഴ് വസ്തുക്കളും തരം തിരിച്ച് വില്‍പ്പനക്കായി മാറ്റിവച്ച സാധന സാമഗ്രികളും യൂസര്‍ ഫീയായി ലഭിച്ച സംഖ്യയും ഹരിതകര്‍മ സേനയുടെ ബാഗും മൊബൈലും ഉള്‍പ്പെടെ അവരുടെ എട്ടു വര്‍ഷത്തെ റിക്കാര്‍ഡുകളും കത്തി നശിച്ചിരിക്കുകയാണ്. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കത്തി നശിച്ച മാലിന്യങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സിപിഎം ലോക്കല്‍ കമ്മിറ്റി
ആവശ്യപ്പെട്ടു. ഏരിയ കമ്മിറ്റി മെംബര്‍ വി.കെ. റൗഫ്, ലോക്കല്‍ സെക്രട്ടറി കെ.കെ. സിദീഖ്, ലോക്കല്‍ കമ്മിറ്റി മെംബര്‍മാരായ വി.ഇ.ശശിധരന്‍, കെ.സുഗുണ പ്രകാശ്, എം. സൈതലവി, ശ്രീലേഖ, കെ.എച്ച് ഹേമന്ത് എന്നിവര്‍ സംസാരിച്ചു.
കരുവാരക്കുണ്ടിൽ കടുവയിറങ്ങി; ഇത്തവണ കടുവ ഒറിജിനൽ തന്നെ
RECENT NEWS

കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് യുവാവ് മരിച്ചത് കൊലപാതകമെന്ന് സംശയം
മഞ്ചേരി: കിഴിശ്ശേരിയില്‍ ഗുഡ്സ് ഓട്ടോ ഇടിച്ച് തെറിപ്പിച്ച വഴിയാത്രക്കാരന് മരിച്ചത് കൊലപാതകമാണെന്ന് സംശയം. അസം സ്വദേശി അഹദുല്‍ ഇസ്ലാമാണ് മരിച്ചത്. കൊണ്ടോട്ടി പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ ആസാം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ഗുല്‍സാറിനെ [...]