കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട്, ഒന്നര കിലോ എംഡിഎംഎ പിടികൂടി പോലീസ്

കൊണ്ടോട്ടിയിൽ വൻ ലഹരിവേട്ട്, ഒന്നര കിലോ എംഡിഎംഎ പിടികൂടി പോലീസ്

കൊണ്ടോട്ടി: കരിപ്പൂർ സ്റ്റേഷൻ പരിധിയിൽ വൻ മയക്കുമരുന്ന് വേട്ട. അയനിക്കാട് സ്വദേശിയുടെ വീട്ടിൽ നിന്നും 1665 ​ഗ്രാം എംഡിഎംഎ ആണ് ഡാൻസാഫും കരിപ്പൂർ പോലീസും ചേർന്ന് പിടികൂടിയത്. മൂക്കോട് മുള്ളൻമാടക്കൽ വീട്ടിൽ പി ഉമ്മറിന്റെ മകൻ പി ആഷിഖാണ് കേസിലെ പ്രതി.

രണ്ടു ദിവസം മുന്നേ കൊച്ചി മട്ടാഞ്ചേരി പോലീസ് ലഹരി കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത വ്യക്തിയാണ് ആഷിഖ്. ഇയാൾക്ക് ഒമാനിൽ നിന്നും കഴിഞ്ഞ ദിവസം ഒരു പാർസൽ വന്നിട്ടുണ്ടെന്ന് ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട് റെയ്ഡ് ചെയ്താണ് എം ഡി എം എ പിടിച്ചെടുത്തത്.

മദ്യപിച്ച് പരാക്രമം; അൽമാസിലെ ഡോക്ടർക്കെതിരെ കേസ്; ഡോക്ടറെ പുറത്താക്കി ആശുപത്രി

Sharing is caring!