സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയകളെ കരുതിയിരിക്കണം: സാദിഖലി തങ്ങൾ

സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയകളെ കരുതിയിരിക്കണം: സാദിഖലി തങ്ങൾ

തിരൂരങ്ങാടി: സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന ലഹരി മാഫിയകളെ കരുതിയിരിക്കണമെന്നും നമ്മുടെ മക്കൾ സുരക്ഷിതരാണെന്ന് ഉറപ്പ് വരുത്തണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. നാട്ടിലും പരിസര പ്രദേശങ്ങളിലും വ്യാപിച്ച ലഹരി ഉപയോഗത്തിനെതിരെയും മാഫിയകൾക്കെതിരെയും മഹല്ല് കമ്മിറ്റികളും സംഘടനകളും പൊതുജനങ്ങളും ജാഗ്രതപുലർത്തണമെന്നും ഉദ്ബോധന പരിപാടികൾ നടത്തണമെന്നും തങ്ങൾ പറഞ്ഞു. ദാറുൽഹുദാ റമദാൻ പ്രഭാഷണ പരമ്പരയുടെ സമാപന സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ ട്രഷറർ കെ.എം സൈദലവി ഹാജി പുലിക്കോട് അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.

യു. ശാഫി ഹാജി ചെമ്മാട് , സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ് ബാഖവി ചെമ്മാട് , സി. യൂസുഫ് ഫൈസി മേൽമുറി, ഹംസ ഹാജി മൂന്നിയൂർ, സിദ്ദീഖ് ഹാജി ചെറുമുക്ക്, സി. കെ മുഹമ്മദ് ഹാജി പങ്കെടുത്തു.

ഉംറ നിർവഹിക്കാനെത്തിയ മലപ്പുറം പൂക്കോട്ടൂർ സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു

Sharing is caring!